ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ വഴി പ്രതിമാസം ഒരു കോടിയിലേറെ രൂപ വരുമാനം നേടി സോഷ്യല്‍ മീഡിയയില്‍ തരംഗമായ അശ്വനിയുടെ (പേര്‍പ്പിള്‍ ഹാല്‍സിയന്‍) ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ വ്യക്തത വന്നിരിക്കുകയാണ്. അക്കൗണ്ട് മാസ് റിപ്പോര്‍ട്ടിംഗ് മൂലം പൂട്ടിച്ചതാണെന്ന പ്രചരണങ്ങള്‍ തെറ്റാണെന്നും വലിയൊരു ഓണ്‍ലൈന്‍ തട്ടിപ്പിന് (സ്‌കാം) താന്‍ ഇരയായതാണെന്നും അശ്വനി വെളിപ്പെടുത്തി.
തന്റെ അക്കൗണ്ട് നഷ്ടപ്പെടാന്‍ കാരണമായ സംഭവത്തെക്കുറിച്ച് അശ്വനി പറയുന്നത് ഇങ്ങനെ: കൂടുതല്‍ കണ്ടെത്തുക അമേരിക്കന്‍ വാര്‍ത്ത ജുഡീഷ്യല്‍ വാര്‍ത്ത കായിക വാര്‍ത്ത മെറ്റയുടെ ഭാഗത്തുനിന്നുള്ള വിശദീകരണത്തിനായി കാത്തിരുന്നതിനാലാണ് പ്രതികരണം വൈകിയത്. ബൗദ്ധിക സ്വത്തവകാശം (Intellectual Property Rights) ലംഘിച്ചു എന്നാരോപിച്ചാണ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍, മറ്റൊരാളുടെ വീഡിയോ പോയിട്ട് ഒരു സ്റ്റോറി പോലും താന്‍ ഉപയോഗിക്കാറില്ലെന്ന് അശ്വനി വ്യക്തമാക്കുന്നു.
ഇതിനിടെ, കോപ്പിറൈറ്റ് ക്ലെയിം ചെയ്ത ചില വ്യക്തികളില്‍ നിന്ന് തനിക്ക് ഇമെയിലുകള്‍ ലഭിച്ചു. പണം നല്‍കിയാല്‍ ക്ലെയിം പിന്‍വലിക്കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. അപ്പോഴാണ് ഇതൊരു ആസൂത്രിതമായ തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടത്. മാസ് റിപ്പോര്‍ട്ടിംഗ് കൊണ്ട് മാത്രം ഒരു അക്കൗണ്ടും നഷ്ടപ്പെടില്ലെന്നും അതിന് പിന്നില്‍ എന്തെങ്കിലും നിയമലംഘനങ്ങള്‍ ഉണ്ടാകണമെന്നും അശ്വനി ചൂണ്ടിക്കാട്ടി. സ്‌കാമേഴ്‌സില്‍ നിന്ന് ലഭിച്ച ഭീഷണി സന്ദേശങ്ങളുടെയും മെയിലുകളുടെയും സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം മെറ്റയുടെ സപ്പോര്‍ട്ട് വിഭാഗത്തിന് പരാതി നല്‍കിയിട്ടുണ്ട്. നിലവില്‍ അക്കൗണ്ട് എഐ റിവ്യൂവില്‍ നിന്നും മാനുവല്‍ റിവ്യൂവിലേക്ക് മാറിയിരിക്കുകയാണ്.
വരും ദിവസങ്ങളിലോ മാസങ്ങള്‍ക്കുള്ളിലോ തന്റെ അക്കൗണ്ട് തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം. പ്രതിമാസം വന്‍ തുക സബ്സ്‌ക്രിപ്ഷനിലൂടെ സമ്പാദിക്കുന്ന അശ്വനിയുടെ അക്കൗണ്ട് ഇല്ലാതായത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ യഥാര്‍ത്ഥ കാരണം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചരണങ്ങള്‍ക്ക് അന്ത്യമായിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലെ പ്രമുഖ ഇന്‍ഫ്‌ലുവന്‍സര്‍മാരെ ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നു.