Latest News

ഒരു ഇന്റിമേറ്റ് രംഗം എടുക്കുമ്പോള്‍ നടന്റെ നിയന്ത്രണം നഷ്ടപ്പെട്ടു;കട്ട് പറഞ്ഞാലും നിര്‍ത്തില്ല; ഇന്റിമേറ്റ് രംഗങ്ങള്‍ പലരും മുതലെടുക്കും;  വെളിപ്പെടുത്തലുമായി അന്നു കപൂര്‍

Malayalilife
 ഒരു ഇന്റിമേറ്റ് രംഗം എടുക്കുമ്പോള്‍ നടന്റെ നിയന്ത്രണം നഷ്ടപ്പെട്ടു;കട്ട് പറഞ്ഞാലും നിര്‍ത്തില്ല; ഇന്റിമേറ്റ് രംഗങ്ങള്‍ പലരും മുതലെടുക്കും;  വെളിപ്പെടുത്തലുമായി അന്നു കപൂര്‍

സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ചില പുരുഷ താരങ്ങള്‍ അതിരുകടക്കാറുണ്ടെന്ന വെളിപ്പെടുത്തലുമായി മുതിര്‍ന്ന ബോളിവുഡ് നടന്‍ അന്നു കപൂര്‍. സിദ്ധാര്‍ത്ഥ് കണ്ണന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമാ സെറ്റുകളിലെ മോശം പ്രവണതകളെക്കുറിച്ച് ം തുറന്നുപറഞ്ഞത്.

ചില നടന്മാര്‍ക്ക് ഇത്തരം രംഗങ്ങളില്‍ നിയന്ത്രണം നഷ്ടമാകാറുണ്ടെന്നും സംവിധായകന്‍ 'കട്ട്' പറഞ്ഞാലും അഭിനയം നിര്‍ത്താതെ സാഹചര്യങ്ങള്‍ മുതലെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സംഭവത്തില്‍ ഒരു നടിക്ക് രക്ഷപ്പെടാന്‍ പാടുപെടേണ്ടി വന്നതായും, മാനസികമായി തകര്‍ന്ന അവര്‍ രണ്ടുദിവസത്തോളം മുറിയില്‍ നിന്ന് പുറത്തിറങ്ങിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. 

എന്നാല്‍ താന്‍ എപ്പോഴും പ്രൊഫഷണല്‍ മര്യാദകള്‍ പാലിക്കാറുണ്ടെന്നും പ്രിയങ്ക ചോപ്രയ്ക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം ഉദാഹരിച്ച് അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ കാലത്ത് ഇന്റിമസി കോച്ചുകള്‍ ഉണ്ടായിരുന്നില്ലെന്നും റിഹേഴ്‌സല്‍ സമയത്ത് പോലും പലരും ദുരുദ്ദേശ്യത്തോടെ പെരുമാറാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം രംഗങ്ങള്‍ ഒരൊറ്റ ഷോട്ടില്‍ തീര്‍ക്കാനാണ് താന്‍ ശ്രമിക്കാറുള്ളത്. 

ആരോപണവിധേയനായ നടന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും, ആ നടി പ്രതികരിക്കാന്‍ തയ്യാറായാല്‍ താന്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അന്നു കപൂര്‍ അറിയിച്ചു. സിനിമയിലെ സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് ഈ വെളിപ്പെടുത്തല്‍ വഴിയൊരുക്കിയിട്ടുണ്ട്.
 

annu kapoor openly reveals

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES