Latest News

തലശ്ശേരി ചിക്കൻ ബിരിയാണി

Malayalilife
തലശ്ശേരി ചിക്കൻ ബിരിയാണി

ലതരത്തിലുള്ള ബിരിയാനികൾ നമ്മൾകേട്ടിട്ടുണ്ട്. ഏറെ പ്രസിദ്ധമായ ഒരു ബിരിയാണിയാണ് തലശ്ശേരി ചിക്കൻ ബിരിയാണി. വളരെ സ്വാദിഷ്‌ടമായ ഈ ബിരിയാണി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

ജീരകശാല/ കൈമ അരി – നാലര കപ്പ്
ചിക്കൻ – അര കിലോഗ്രാം
എണ്ണ – ടേബിൾ സ്പൂൺ
നെയ്യ് - 2 ടേബിൾ സ്പൂൺ
പെരുംജീരകം – 1ടീസ്പൂൺ
പട്ട – 2 കഷ്ണം
ബേ ലീവ്സ് – 2
ഏലയ്ക്ക – 4
മല്ലി – കാൽ സ്പൂൺ
ഗ്രാമ്പൂ –4
ജീരകം – കാൽടീസ്പൂൺ
ശാജീരകം – കാൽടീസ്പൂൺ
കുരുമുളക് – 1 ടീസ്പൂൺ
വറ്റൽമുളക് – 2

ബിരിയാണി മസാല

പെരും ജീരകം , പട്ട, ബേ ലീവ്സ്, ഏലയ്ക്ക, ഗ്രാമ്പു, മല്ലി, ജീരകം, ശാ ജീരകം, കുരുമുളക് , വറ്റൽ മുളക് എന്നിവ ഒരു പാനിൽ ചൂടാക്കി, തണുത്ത ശേഷം മിക്സിയിൽ പൊടിച്ചെടുക്കാം.

ചിക്കൻമസാല

പാൻ ചൂടാക്കി അതിലേക്കു കുറച്ച് സൺഫ്ലവർ ഓയിലും കുറച്ച് നെയ്യു ം ഒഴിച്ചു കൊടുക്കുക. ചൂടായി വരുമ്പോൾ ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് എന്നിവയിട്ട് ചതച്ചത് ചേർക്കുക. പച്ചമണം മാറുമ്പോൾ ഇതിലേക്ക് 3 സവോള അരിഞ്ഞത് ചേർക്കാം. ആവശ്യമെങ്കിൽ എണ്ണ ചേർത്തു കൊടുക്കാം. ഇതിലേക്ക് തക്കാളി ചേർത്ത് നന്നായി യോജിപ്പിക്കാം. മല്ലിയിലും പുതിനയിലയും മസാലപുരട്ടിവച്ചിരിക്കുന്ന ചിക്കനും ഇതിലേക്കു ചേർക്കാം. രണ്ടര ടീസ്പൂൺ ബീരിയാണി മസാല പൊടിച്ചതും ചേർത്ത് അടച്ചു വച്ചു വേവിക്കണം. വെന്തുകഴിഞ്ഞാൽ ചെറുനാരങ്ങാനീര് ആവശ്യത്തിന് ചേർക്കാം. വെള്ളത്തിൽ കുതിർത്തുവച്ച് അഞ്ച് കശുവണ്ടിയും ഒരു ടേബിൾ സ്പൂൺ തേങ്ങയും നല്ല പേസ്റ്റ് പോലെ അരച്ച് ചിക്കനിലേക്കു ചേർക്കാം. അടച്ചു വച്ച് തിളപ്പിക്കണം. അൽപം ഗ്രേവിയോടു കൂടി വേണം ദമ്മിടാൻ.

• സവോള നേർമ്മയായി അരിഞ്ഞത് എണ്ണയിൽ വറുത്തു കോരുക.

ചോറ് തയാറാക്കാൻ

പാനിൽ എണ്ണയും നെയ്യും ഡാൽഡയും ഒഴിക്കുക. ചൂടാകുമ്പോൾ ഒരു സവോള അരിഞ്ഞത് ചേർക്കുക. ഇതിലേക്ക് ഏലയ്ക്ക, പെരുംജീരകം,പട്ട,ഗ്രാമ്പു എന്നിവ ചേർത്തു നന്നായി യോജിപ്പിക്കു. ഒരു ഗ്ലാസ് അരിക്ക് രണ്ടു ഗ്ലാസ് വെള്ളം എന്ന കണക്കിൽ വെള്ളം ഒഴിക്കുക. തിളച്ച വെള്ളം ഒഴിക്കണം. ഇതിലേക്ക് നാരങ്ങാനീരും ഉപ്പും ചേർക്കണം. തിളച്ചു കഴിയുമ്പോൾ അരി ചേർത്തു കൊടുക്കാം. മീഡിയം തീയിൽ വേവിച്ചെടുക്കാം.

ദം ചെയ്തെടുക്കാൻ

ഒരു ടേബിൾ സ്പൂൺ പനീർ അര ടീസ്പൂൺ നാരങ്ങാ നീര് അൽപം മഞ്ഞൾപൊടി (കളറിന്) ചേർത്ത് മിക്സ്ചെയ്തു വയ്ക്കുക. ദം ചെയ്യാനുള്ള പാത്രത്തിൽ നെയ്യ് തടവി അതിലേക്കു ചിക്കൻ മസാല ഇടുക, മുകളിൽ ചോറ്, സവോള വറുത്തത് മല്ലിയില, റോസ്് വാട്ടർ ചേർക്കുക. വീണ്ടും ഇതേപോലെ ചെയ്ത് നിറയ്ക്കാം. നന്നായി മൂടി പാനിൽ ദോശകല്ലിൽ വച്ച് 10 മിനിറ്റ് ആവികയറ്റി എടുക്കുക.

Read more topics: # Thalassery chicken biryani ,# recipe
Thalassery chicken biryani recipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക