 
  വേണ്ട ചേരുവകള്‍
വെള്ളക്കടല - 100 ഗ്രാം
സവോള - വലുത് 1
തക്കാളി - 1 എണ്ണം
മല്ലിയില - ആവശ്യത്തിന്
നാരങ്ങാ നീര് - 1/2 നാ രങ്ങയുടെ
ഗരംമസാല - 1/2 ടീസ്പൂണ്‍
കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍
ചാട്ട് മസാല - 1/2 ടീസ്പൂണ്‍
മുളക് പൊടി - 1/2 ടീസ്പൂണ്‍
പച്ചമുളക് - 1 എണ്ണം (ചെറുതായി അരിഞ്ഞത്)
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം കടല ഉപ്പ് ചേര്‍ത്ത് വേവിച്ച് എടുത്ത് വെള്ളം വാര്‍ത്തെടുത്തു ഒരു ബൗള്‍ലേക്ക് ഇട്ടുകൊടുക്കുക. ശേഷം സവള, തക്കാളി, മല്ലിയില, പച്ചമുളക്, നാരങ്ങാനീര് ചേര്‍ത്ത് മുകളില്‍ പറഞ്ഞിരിക്കുന്ന മസാലകളും ഉപ്പും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു ചൂടോടെ കഴിക്കാം.