ചപ്പാത്തിക്കും പൊറോട്ടയ്ക്കുമെല്ലാം നല്ല ഒരു കോമ്പിനേഷൻ ആണ് കൂൺ മസാല. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യസാധനങ്ങൾ
ബട്ടണ്‍ മഷ്റൂം കഷണങ്ങള്‍ ആക്കിയത് – 200ഗ്രാം
സണ്‍ ഫ്ലവര്‍ ഓയില്‍ -2 ടി സ്പൂണ്‍
ജീരകം – ഒരു നുള്ള്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 3 ടി സ്പൂണ്‍
സവാള മീഡിയം സൈസ് –2( കൊത്തിയരിഞ്ഞത്)
തക്കാളി (അരച്ച് പേസ്റ്റ് ആക്കുക ) – 3
പച്ചമുളക് – 3 (വേണമെങ്കില്‍)
ഗരംമസാലപ്പൊടി – അര ടി സ്പൂണ്‍
കാശ്മീരി ചില്ലി പൊടി – നിറത്തിന് വേണ്ടി കാല്‍ ടീ സ്പൂണ്‍
പിരിയന്‍ മുളക്പൊടി – അര ടി സ്പൂണ്‍
ഉപ്പ് – പാകത്തിന്
ബട്ടര്‍ – അര ടേബിള്‍സ്പൂണ്‍
മല്ലിയില – കുറച്ച് പൊടിയായി അരിഞ്ഞത്
തയ്യാറാക്കുന്ന വിധം
നല്ലതുപോലെ കൂണ്‍ കഴുകി ,ഒരു പാത്രത്തില്‍ ഒരു കപ്പ് വെള്ളവും അല്പം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത്3-4 മിനിറ്റ് നേരം തിളപ്പിക്കുക. അതിന് ശേഷം ഇവ കഷണങ്ങള്‍ ആക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ജീരകം ഇട്ട് അത് പൊട്ടിവരുമ്പോൾ പിന്നാലെ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ഇട്ട് ഒരു മിനിറ്റ് വഴറ്റി ,സവാള അരിഞ്ഞത് ഇട്ടു നന്നായി വഴറ്റുക . തക്കാളി അരച്ചത് കൂടി നിറം മാറി തുടങ്ങുമ്പോള്‍ ചേര്‍ക്കുക . നല്ലതു പോലെ അവ വീണ്ടും വഴറ്റുക . പിന്നാലെ പച്ചമുളകും ഇടുക .അതിനുശേഷം എല്ലാ പൊടികൾ എല്ലാം തന്നെ ഇട്ട് വഴറ്റുക . വൃത്തിയാക്കി വെച്ചിരിക്കുന്ന കൂണ്‍ കഷണങ്ങള്‍ പച്ചമണം മാറുമ്പോള്‍ ചേര്‍ത്ത് രണ്ടു മിനിറ്റ് കൂടി വഴറ്റി ,ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക . അതിന് ശേഷം കുറച്ച് വെള്ളം ചേര്‍ത്താല്‍ മതിയാകും .വെള്ളം വറ്റി കഴിയുമ്പോള്‍ തീ അണച്ച് ബട്ടര്‍,മല്ലിയില തൂവി അലങ്കരിക്കുക .സ്വാദിഷ്ടമായ കൂണ്‍ മസാല റെഡി.