കടൽ മത്സ്യങ്ങളിൽ വളരെ ചെറിയ മീനാണ് മത്തി. ഇവ കൊണ്ട് എങ്ങനെ രുചികരമായ മത്തി പീര തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യ സാധനങ്ങൾ
മത്തി: 1/2 കിലോ
തേങ്ങ: 1മുറി
ഗ്രീൻചില്ലി: 4
കാന്താരി മുളക്: 4
കറിവേപ്പില
മുളകുപൊടി: 1 ടീസ്പൂൺ
മഞ്ഞൾ പൊടി: 1/2 ടീസ്പൂൺ
ഉപ്പ്
ഇഞ്ചി ചതച്ചത്: ചെറിയ കഷണം
കുഞ്ഞുള്ളിചതച്ചത്: 6
കൊടംപുളി: 1 കഷണം
വെള്ളം: 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
ചട്ടിയിൽ എല്ലാ ചേരുവകളും ഒരുമിച്ച് കലർത്തുക.മൂടി വെച്ച് അടച്ച് കുറഞ്ഞ തീയിൽ വേവിക്കുക. ഇടക്ക് ഒന്ന് ഇളക്കി കൊടുക്കണെ . അവസാനമായി 3-4 ടീസ്പൂൺ വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കുക.