നാരങ്ങാ കൊണ്ട് പലതരം വിഭവങ്ങളാണ് നമ്മൾ തയ്യാറാക്കാറുള്ളത്. നാരങ്ങാ കൊണ്ട് അതിവേഗം തയ്യാറാക്കാം പറ്റുന്ന ഒരു വിഭവമാണ് നാരങ്ങാ ചോറ്. ചുരുങ്ങിയ സമയം കൊണ്ട് രുചികരമായ രീതിയിൽ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യ സാധനങ്ങൾ
എണ്ണ - രണ്ട് ടേബിൾസ്പൂൺ
കടുക് - അര ടീസ്പൂൺ
ഉഴുന്ന് പരിപ്പ് - രണ്ടു ടീസ്പൂൺ
ജീരകം - കാൽ ടീസ്പൂൺ
ഇഞ്ചി - അര ടീസ്പൂൺ
ചന്നാ ദാൽ - രണ്ടു ടേബിൾ സ്പൂൺ
പച്ചമുളക് - ഒരെണ്ണം
അണ്ടി പരിപ്പ് - ആറു മുതൽ ഏഴെണ്ണം
റോസ്‌റ്റഡ് നിലക്കടല - കാൽ കപ്പ്
കായപ്പൊടി - കാൽ ടീസ്പൂൺ
വറ്റൽ മുളക് - രണ്ട് എണ്ണം
കറിവേപ്പില - ആവശ്യത്തിന്
മഞ്ഞൾ പൊടി - അര ടീസ്പൂൺ
നാരങ്ങാനീര് - ഒരു ടേബിൾസ്പൂൺ
ബസ്മതി റൈസ് - ഒരു കപ്പ്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബസ്മതി അരി ഉപ്പ് ചേർത്ത് വേവിച്ചു വയ്ക്കുക . ശേഷം ചുവടു കട്ടിയുള്ള പാനിലേക്കു എണ്ണ ചേർത്ത് കടുക് പൊട്ടുമ്പോൾ അതിലേക്കു മൂന്നു മുതൽ പന്ത്രണ്ടു വരെയുള്ള ചേരുവകൾ നല്ല രീതിയിൽ റോസ്‌റ് ചെയ്തെടുക്കുക . തീയണച്ചതിനു ശേഷം മഞ്ഞൾ പൊടി ,നാരങ്ങാനീര് ചേർത്തിളക്കി അവസാനം ബസ്മതി റൈസും കൂടെ ചേർത്ത് യോജിപ്പിച്ചെടുക്കുക. ചൂടോടു കൂടെയോ ,തണുത്തതിനു ശേഷമോ ഉപയോഗിക്കാവുന്നതാണ്.