വെജിറ്റബിൾ പുലാവ് തയ്യാറാക്കാം

Malayalilife
വെജിറ്റബിൾ പുലാവ് തയ്യാറാക്കാം

ബിരിയാണിക്ക് ഒപ്പം ഇടം നേടിയ ഒരു ഭക്ഷണമാണ് പുലാവ്. കുറഞ്ഞ സമയം കൊണ്ട് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. 

ചേരുവകൾ

ബസ്മതി അരി - 1 കപ്പ്

വെള്ളം - 2 കപ്പ്

നെയ്യ് - 2 ടേബിൾ സ്പൂൺ

വാഴനയില - 1

പട്ട - ഒരു കഷ്ണം

ഗ്രാമ്പൂ - 4 - 5 എണ്ണം

ഏലയ്ക്ക - 4 - 5 എണ്ണം

ഷാ ജീരകം - 1 ടീസ്പൂൺ

5 - 6 ബീൻസ് ചെറുതായി അരിഞ്ഞത്

കാരറ്റ്  ഒരെണ്ണം ചെറിയ കഷ്ണങ്ങൾ ആക്കിയത്

കോളിഫ്‌ളവർ ചെറു കഷ്ണങ്ങൾ ആക്കിയത്  ഒരു പിടി

ഫ്രോസൺ ഗ്രീൻപീസ് കാൽ കപ്പ്

ഒരു സവാള ചെറുതായി അരിഞ്ഞത്

ചെറുനാരങ്ങ - 1

ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

 20 മിനിറ്റോളം അരി വെള്ളത്തിൽ കുതിർത്ത ശേഷം വെള്ളം ഊറ്റിക്കളയുക. ശേഷം ചൂടായ നോൺസ്റ്റിക്ക് പാനിലേക്ക് നെയ്യൊഴിച്ച ശേഷം അതിലേക്ക് വഴനയില ,പട്ട , ഗ്രാമ്പൂ , ഏലയ്ക്ക , ഷാജീരകം  എന്നിവ ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. പിന്നാലെ അതിലേക്ക് ഓരോ പച്ചക്കറിയും ചേർത്ത് രണ്ടുമൂന്നു മിനിറ്റ് കഴിഞ്ഞ് അതിലേക്ക് ചേർത്ത്  വഴറ്റുക. അതിലേക്ക് ഒരു നാരങ്ങയുടെ നീര് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കാം. അതിലേക്ക് തിളച്ച ഉടൻ തന്നെ അടച്ചു വച്ച് ചെറു തീയിൽ പത്തു  മിനിറ്റ്  പാകം ചെയ്‌ത്‌ എടുക്കുക. ഇടയ്ക്കിടയ്ക്ക് അവ ഒന്ന് തുറന്ന് ഇളക്കി കൊടുക്കാം. പിന്നിട്ട്  15  മിനിറ്റ് നേരം അടച്ച് വച്ച ശേഷം പുലാവ് വിളമ്പാവുന്നതാണ്.

Read more topics: # How to make vegetable pulavo
How to make vegetable pulavo

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES