മധുര പ്രിയർക്ക് ഇഷ്‌ടപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് കസ്റ്റാർഡ് ഹൽവ. വളരെ സ്വാദിഷ്ട്മായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യസാധനങ്ങൾ
കസ്റ്റാർഡ് പൌഡർ - 1 കപ്പ്
പഞ്ചസാര - 2 കപ്പ്
ഏലക്ക പൊടി - അര ടീസ്പൂൺ
വെള്ളം - 4 കപ്പ്
നെയ്യ് - 3 ടേബിൾസ്പൂൺ
കാഷ്യു നട്സ് ചോപ് ചെയ്തത് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് വെള്ളം പഞ്ചസാര ചേർത്ത് തിളപ്പിച്ചെടുത്ത ശേഷം നല്ലവണ്ണം പച്ചസാര അലിഞ്ഞ് വന്നാൽ 5 മിനിറ്റു കൂടി തിളപ്പിക്കുക. പിന്നാലെ ഒരു പാനിൽ കസ്റ്റാർഡ് പൗഡറും ബാക്കിയുള്ള വെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ചതിന് ശേഷം കുറേശ്ശേ തിളപ്പിച്ച് ഷുഗർ സിറപ്പ് ചേർത്ത് നന്നായി ഇളക്കുക. പിന്നാലെ ഏലക്കാപ്പൊടി ചേർത്ത് ഇളക്കിയിട്ട് കാഷ്യു നട്സ് ചോപ് ചെയ്തത് ചേർത്ത് വീണ്ടും ഇളക്കി കുറേശ്ശേ നെയ്യൊഴിച്ചു പാത്രത്തിൽ നിന്നും വിട്ടു വരുന്ന പാകം വരെ ഇളക്കി കൊണ്ട് ഇരിക്കുക.
നെയ്യ് തടവിയ പാത്രത്തിൽ ഒഴിച്ച് കഴിഞ്ഞ തിന് പിന്നാലെ രണ്ടു മണിക്കൂർ സെറ്റ് ആയ ശേഷം ഇവ കഴിക്കാവുന്നതാണ്.