ചേരുവകള്‍
ചിക്കന്‍ ചെറുതായി അരിഞ്ഞത്- ഒരു കപ്പ്
മുട്ട-ഒന്ന്
ചോളം അടര്‍ത്തിയെടുത്തത്-ഒരു കപ്പ്
ചിക്കന്‍ സ്റ്റോക്- നാല് കപ്പ്
സോയാസോസ്- ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി- അര ടീസ്പൂണ്‍
കോണ്‍ഫ്‌ളോര്‍- ഒന്നര ടേബിള്‍ സ്പൂണ്‍
വെണ്ണ- ഒരു ടീസ്പൂണ്‍
ഉപ്പ്, സ്പ്രിങ് ഒനിയണ്‍ ആവശ്യത്തിന്.
പാകം ചെയ്യുന്ന വിധം
ചിക്കന്‍ കുരുമുളകു പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്തു വേവിച്ചെടുക്കുക. മിക്‌സിയില്‍ ചോളം ചതച്ചെടുക്കുക. പാത്രത്തില്‍ ചിക്കന്‍ സ്റ്റോക്ക് ചൂടാക്കി അതിലേക്കു ചതച്ച ചോളം ചേര്‍ത്തു നാലു മിനിറ്റ് വേവിക്കുക. ഇതിലേക്കു വേവിച്ച ചിക്കനും ചേര്‍ക്കുക. ഒരു ചെറിയ ബൗളില്‍ മുട്ട നന്നായി അടിച്ചു വലിയ കണ്ണുള്ള അരിപ്പവഴിയോ സ്പൂണ്‍ വഴിയോ നൂലുപോലെ ചിക്കന്‍ സ്റ്റോക്കിലേക്ക് ഇളക്കിക്കൊണ്ട് പതുക്കെ ഒഴിക്കുക. മുട്ട നാരുപോലെയാവും. സോയാസോസും കുരുമുളകു പൊടിയും ചേര്‍ക്കുക. പിന്നാലെ കോണ്‍ഫ്‌ളോര്‍ അല്‍പം തണുത്ത വെള്ളത്തില്‍ കലക്കി ഒഴിക്കുക. ഇതിലേക്കു വെണ്ണയും സ്പ്രിങ് ഒനിയണ്‍ ചെറുതായി അരിഞ്ഞതും ചേര്‍ത്ത് ഇളക്കി സൂപ്പ് ബൗളിലേക്കു പകരുക.