ബീഫ് ഒരു വലിയ കഷണമായി , ഫോർക്ക് കൊണ്ട് കുത്തി, കുരുമുളകും ഉപ്പും , ഇഞ്ചി വെളുത്തുള്ളി ഒരു ടേബിൾ സ്പൂൺ അർച്ചതും ചേർത്ത് പ്രഷർകുക്കറിൽ നന്നായി വേവിച്ചു വെക്കുക. ആവശ്യാനുസരണം മുറിച്ച് ചൈനീസ് മാതമല്ല, പലതരം ബീഫ് വിഭവങ്ങൾ തയ്യാറാക്കാം!
തയ്യാറാക്കുന്ന വിധം:-
വറ്റൽ മുളക് ചതച്ച് തയ്യാറക്കി വെക്കുക. ഇഞ്ചിയും വെളുത്തുള്ളിയും നീളത്തിലോ, വീതിയിലോ കനംകുറച്ച് അരിഞ്ഞു വെക്കുക. ബീഫ് നീളത്തിൽ അരിഞ്ഞ് എണ്ണയിൽ വറുത്തുകോരിവെക്കുക, നല്ല തീയിൽ ആയാൽ എളുപ്പം വറത്തു കോരാം. ഒരു വോക്കിൽ, അല്ലെങ്കിൽ കുഴിഞ്ഞ ചീനച്ചട്ടിയിൽ അല്പം എണ്ണ ഒഴിച്ച് അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് വഴറ്റുക. അതിലേക്ക് ചതച്ച വറ്റൽമുളകും ഇട്ടു വഴറ്റുക, അഞ്ചു മിനിട്ട് വഴറ്റിയിട്ട് അതിലേക്ക് ബീഫ് ചേർത്ത് ഇളക്കി വഴറ്റുക. കൂടെ ആവശ്യമെങ്കിൽ അല്പം ഉപ്പും സോയ സോസും ചേർത്തിളക്കുക. ചില്ലി ബീഫ് തയ്യാർ.
കുറിപ്പ്:- ബീഫ് വലിയ കഷണങ്ങളായി,സോയസോസും ,ഉപ്പും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് വേവിച്ചു വച്ചാൽ എളുപ്പാത്തിൽ ചൈനീസ് വിഭവങ്ങൾ തയ്യാറാക്കാം. അതേപോലെ,എല്ലില്ലാത്ത ചിക്കനും,ഏളുപ്പത്തിനായി, ഇതേ പോലെ മസാല പുരട്ടി വേവിച്ചു വെക്കുക.