സ്വാദിഷ്ടമായ ചില്ലി ഫിഷ് കറി ഉണ്ടാക്കാം

Malayalilife
topbanner
സ്വാദിഷ്ടമായ ചില്ലി ഫിഷ് കറി ഉണ്ടാക്കാം

വീട്ടില്‍ വളരെ എളുപ്പം ഉണ്ടാക്കാന്‍ പറ്റുന്ന വിഭവമാണ് ചില്ലി ഫിഷ്. ചില്ലി ഫിഷ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍:

ദശ കട്ടിയുള്ള മുള്ള് നീക്കിയ മീന്‍ -1/2 കിലോ
കോഴിമുട്ട -1എണ്ണം
കോണ്‍ ഫ്ലൌര്‍ -5 ടേബിള്‍ സ്പൂണ്‍
സോയ സോസ് - 3 ടേബിള്‍ സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് - 11/2ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് 1 1/2 ടേബിള്‍ സ്പൂണ്‍
കാശ്മീരി മുളക് പൊടി-1 ടീസ്പൂണ്‍ .
കുരുമുളക് പൊടി - 1 ടീസ്പൂണ്‍ .
ഉപ്പ് - ആവശ്യത്തിന് .
ഓയില്‍ - 1/2 കപ്പ് .
സവാള ക്യുബായി മുറിച്ചത് -1 .
കാപ്സിക്കം - അലങ്കരിക്കാന്‍ .
പച്ചമുളക് അരിഞ്ഞത് - 2 എണ്ണം .
ടോമാടോ സോസ് -3 ടേബിള്‍ സ്പൂണ്‍ .
വിനെഗര്‍ - 2 ടേബിള്‍ സ്പൂണ്‍ .
മല്ലിയില - അലങ്കരിക്കാന്‍ .

ഉണ്ടാക്കുന്ന വിധം: .

ഒരു ബൗളില്‍ മുളക് പൊടി ,സോയ സോസ് ,കോണ്‍ ഫ്ലൗര്‍ ,കോഴിമുട്ട ,ഉപ്പ് എന്നിവ ചേര്‍ത്ത് ബാറ്റെര്‍ ഉണ്ടാക്കി അതില്‍ മീന്‍ നന്നായി പുരട്ടി വെക്കുക. ഇത് 1/2 മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. ശേഷം ചുവടു കട്ടിയുള്ള പാനില്‍ ഓയില്‍ ഒഴിച്ച് ചൂടായാല്‍ മീനിട്ട് ഫ്രൈ ചെയ്തു വെക്കുക.

അതേ പാനില്‍ തന്നെ ഇഞ്ചി അരിഞ്ഞത് ,വെളുത്തുള്ളി അരിഞ്ഞത് ,എന്നിവ വഴറ്റുക. 1 മിനുറ്റിനു ശേഷം സവാള ചേര്‍ത്ത് ഒന്ന് വഴറ്റുക. പച്ചമുളക് അരിഞ്ഞതും ,ക്യാപ്സിക്കം എന്നിവ ചേര്‍ക്കുക.

സോയ സോസ്, ടോമാടോ സോസ് എന്നിവ ചേര്‍ക്കാം. ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ച മീന്‍ , ചേര്‍ത്ത് മിക്സ് ചെയ്യുക. 2 ടേബിള്‍ സ്പൂണ്‍ വിനെഗറും ചേര്‍ക്കണം . അല്പം വെള്ളത്തില്‍ കോണ്‍ ഫ്ലോര്‍ കലക്കി ഇതിലെക്കൊഴിക്കുക.

പാകത്തിന് ഉപ്പും ,കുരുമുളക് പൊടിയും ചേര്‍ക്കാം .ഗ്രേവി പാകത്തിന് കട്ടിയായാല്‍ അരിഞ്ഞു വെച്ച മല്ലിയില ,ക്യാപ്സിക്കം എന്നിവ ചേര്‍ത്ത് തീ അണച്ച് ചൂടോടെ വിളമ്ബാം.

Read more topics: # receipe,# chilly fish,# curry
How to make chilly fish curry

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES