Latest News

120 ലേറെ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന 3 ഷെഡ്യൂളുകളിൽ ചിത്രീകരണം; പോക്കിരിരാജയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നത് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമായി; മധുരരാജയുടെ പോസ്റ്ററിന് വമ്പൻ വരവേല്പ് നല്കി ആരാധകർ

Malayalilife
 120 ലേറെ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന 3 ഷെഡ്യൂളുകളിൽ ചിത്രീകരണം; പോക്കിരിരാജയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നത് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമായി; മധുരരാജയുടെ പോസ്റ്ററിന് വമ്പൻ വരവേല്പ് നല്കി ആരാധകർ

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ പോക്കിരിരാജയക്ക് രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. മധുരരാജ എന്നാണ് ചിത്രത്തിന്റെ പേര്. നേരത്തെ രാജ 2 എന്നാകും ചിത്രത്തിന്റെ പേരെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും അവസാനനിമിഷം പേര് മാറ്റുകയായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം പുറത്ത് വിട്ടതോടെ ചിത്രങ്ങളുടെ അണിയറ വിശേഷങ്ങളും ചർച്ചയാവുകയാണ്. ചിത്രത്തിന്റെ പോസ്റ്ററിന് വമ്പൻ വരവേല്പാണ് ആരധകർ നല്കിയിരിക്കുന്നത്.

പോക്കിരിരാജയ്ക്ക് ശേഷം എട്ടു വർഷങ്ങൾക്കിപ്പുറമാണ് വൈശാഖ് മമ്മൂട്ടിയെവെച്ച് ഒരു സിനിമ അനൗൺസ് ചെയ്യുന്നത്. വൈശാഖിന്റെ മോഹൻലാൽ ചിത്രം പുലിമുരുകൻ മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇതെന്നതിനാൽ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമാണ്.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണിത്. കേരളത്തിലെയും തമിഴ്‌നാട്ടിലേയും ലൊക്കേഷനുകളിലായി 120 ലേറെ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന 3 ഷെഡ്യൂളിലായിട്ടാണ് ചിത്രീകരണം നടക്കുക. ആക്ഷനും കോമഡിയും ഇമോഷണൽ രംഗങ്ങളും ഗാനങ്ങളുമെല്ലാം ചേർന്ന ഒരു തട്ടുപൊളിപ്പൻ മാസ്സ് ചിത്രമായിരിക്കും മധുരരാജ എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.

ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്ന നെൽസൺ ഐപാണ്. പീറ്റെർ ഹെയ്നാണ് ആക്ഷൻ കൊറിയോഗ്രഫി ചെയുന്നത്.2019 വിഷു റിലീസായി തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഓഗസ്റ്റ് ഒൻപതിന് ആരംഭിക്കും. തമിഴ് നടൻ ജയ് ഒരു മുഴുനീള കഥാപാത്രം കൈകാര്യം ചെയ്യുന്നതിനോടൊപ്പം ജഗപതി ബാബു വില്ലൻ വേഷത്തിലും ചിത്രത്തിൽ എത്തുന്നു.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം ഈ മൂന്ന് ഭാഷകളിൽ തന്നെ ഒരേസമയം റിലീസും ചെയ്യുന്നതാണ്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിഎഫ്ക്എസ് വിദഗ്ദ്ധരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ആർ.കെ. സുരേഷ്, നെടുമുടിവേണു, വിജയരാഘവൻ, സലിം കുമാർ, അജു വർഗീസ്, ധർമജൻ, ബിജുക്കുട്ടൻ, സിദ്ദിഖ്, എം.ആർ. ഗോപകുമാർ, കൈലാഷ്, ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂർ, കരാട്ടെ രാജ്, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ഷാജികുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മുരുകൻ കാട്ടാകടയും ഹരിനാരായണനും എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു. ജോസഫ് നെല്ലിക്കൻ കലാസംവിധാനവും രഞ്ജിത് അമ്പാടി മേക്കപ്പും നിർവഹിക്കുന്നു. സായിയാണ് കോസ്റ്റ്യും. പി എം സതീഷാണ് സൗണ്ട് ഡിസൈനർ. അരോമ മോഹൻ പ്രൊഡക്ഷൻ കൺട്രോളറായും വി എ താജുദ്ധീൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു.

vysakh mammootty film madhura raja title poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES