മലയാളിയും തെന്നിന്ത്യന്‍ നടിയുമായ ഷംന കാസിം വീണ്ടും അമ്മയായി. ഇന്ന് പുലര്‍ച്ചെയാണ് ഷംന ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 'അല്ലാഹുവിന്റെ വിലയേറിയ സമ്മാനം' എന്ന് കുറിച്ച് കൊണ്ട് ഭര്‍ത്താവ് ഷാനിദ് ആസിഫ് അലിയാണ് സന്തോഷ വിവരം പങ്കുവച്ചിരിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഷാനിദ് അറിയിച്ചു. പിന്നാലെ നിരവധി പേരാണ് താരത്തിനും കുടുംബത്തിനും ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയത്.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഷാനിദ് കുറിച്ചിട്ടുണ്ട്.
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഞങ്ങളുടെ കുടുംബത്തില്‍ ഇന്ന് പുലര്‍ച്ചെ 4:25ന് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. അവള്‍ അല്ലാഹുവിന്റെ വിലയേറിയ സമ്മാനവും ഞങ്ങളുടെ ഹംദു മോന്റെ സ്‌നേഹ നിധിയായ സഹോദരിയുമാണ്. ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച ഒരു വലിയ അനുഗ്രഹമാണിത്. സുഖ പ്രവസമാണ്. അല്ലാഹു നമ്മുടെ കുഞ്ഞിനെയും കുടുംബത്തെ അനുഗ്രഹിക്കട്ടെ.
ഡോ. സഫ ഫാത്തിമയ്ക്കും ലേബര്‍ റൂമിലും ഞങ്ങള്‍ക്കൊപ്പം നിന്ന എല്ലാ നഴ്സുമാര്‍ക്കും ആസ്റ്റര്‍ ഹോസ്പിറ്റലിലെ ടീമിനും നന്ദി അറിയിക്കുന്നു. പ്രാര്‍ത്ഥനയില്‍ ഞങ്ങളെയും ചേര്‍ത്തുനിര്‍ത്തിയ എല്ലാ പ്രിയപ്പെട്ടവര്‍ക്കും പ്രത്യേകം നന്ദി...'' എന്നാണ് ഷംനയുടെ ഭര്‍ത്താവ് ഡോ. ഷാനിദ് കുറിച്ചിരിക്കുന്നത്. പോസ്റ്റിനു പിന്നാലെ നിരവധി പേരാണ് താരത്തിനും കുടുംബത്തിനും ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയത്.
2023 ലാണ് ഷംനയ്ക്കും കാസിമിനും ഷാനിദിനും ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. ഹംദാന്‍ എന്നാണ് ഇവര്‍ കുഞ്ഞിന് നല്‍കിയ പേര്. കഴിഞ്ഞ 24 വര്‍ഷത്തെ യുഎഇ ജീവിതത്തിന്റെ ആദരവാല്‍ ദുബൈ കിരീടാവകാശിയുടെ പേര്(ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ്) തന്റെ കുഞ്ഞിന് ഷാനിദ് നല്‍കുകയായിരുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ് ആസിഫ് അലി. ദുബായില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. സ്റ്റേജ് ഷോകളിലൂടെയാണ് കരിയര്‍ ആരംഭിച്ച കണ്ണൂര്‍ സ്വദേശിനിയായ ഷംന, പിന്നീട് വെള്ളിത്തിരയിലെത്തി മലയാളത്തിന് പുറമെ ഇതര ഭാഷാ സിനിമകളിലും നിറസാന്നിധ്യമായി മാറി.മഞ്ഞുപോലൊരു പെണ്‍കുട്ടി' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം പിന്നീട് തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളില്‍ സജീവമായി
ഗര്‍ഭകാലത്തെ ഓരോ ചടങ്ങുകളും സന്തോഷങ്ങളും താരം പങ്കിട്ടിരുന്നു. അടുത്തിടെ ഒന്‍പത് മാസത്തെ തന്റെ ഗര്‍ഭകാല യാത്രയെക്കുറിച്ചും ബേബി ഷവര്‍ ചിത്രങ്ങളുമടക്കം താരം പങ്കിട്ടിരുന്നു.