Latest News

മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്നു!ന്യൂയോര്‍ക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രം അമേരിക്കയിലാണ് പൂര്‍ണമായും ചിത്രീകരിക്കുന്നത്

Malayalilife
മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്നു!ന്യൂയോര്‍ക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രം  അമേരിക്കയിലാണ് പൂര്‍ണമായും ചിത്രീകരിക്കുന്നത്

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വൈശാഖും മെഗാസ്റ്റാര്‍ മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു.മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയുമായി ഒന്നിക്കുകയാണ് വൈശാഖ്.പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിക്കുന്ന ചി്തരത്തിന് ന്യൂയോര്‍ക്ക് ' എന്നാണ് പേരിട്ടിരിക്കുന്നത് 

അമര്‍ അക്ബര്‍ ആന്റണി ,കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച യു.ജി.എം പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'ഇര' എന്ന ആദ്യ സിനിമയിലൂടെ തന്നെ തിരക്കഥ രചന രംഗത്ത് സജീവമായ നവീന്‍ ജോണിന്റേതാണ് തിരക്കഥ.

മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. പീറ്റര്‍ ഹെയ്നുമായി ചേര്‍ന്ന് മികച്ച ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ വൈശാഖ് ഇത്തവണ ഹോളിവുഡിലെ ഒരു പ്രമുഖ ആക്ഷന്‍ ഡയറക്ടറുമായാണ് കൈകോര്‍ക്കുന്നത്.2010-ല്‍ ഇറങ്ങിയ പോക്കിരി രാജ, 2011-ല്‍ റിലീസായ സീനിയേഴ്‌സ്, 2012-ല്‍ പുറത്തിറങ്ങിയ മല്ലൂസിംഗ്, സൗണ്ട് തോമ, വിശുദ്ധന്‍, കസിന്‍സ്, പുലിമുരുകന്‍, മധുര രാജ എന്നീ ചിത്രങ്ങളുടെ സംവിധായനാണ് വൈശാഖ്.  


 

Read more topics: # vysakh and mammootty ,# movie
vysakh and mammootty movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES