Latest News

അച്ഛന്റെ ജീവിതത്തില്‍ ഇത്ര ടേക്ക് പോയിട്ടുണ്ടാകില്ല; അച്ഛന്റെ സിനിമകളില്‍ കൂടുതല്‍ തവണ കണ്ടത് അക്കരെ അക്കരെ; നിരവധി രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഹിമാലയന്‍ യാത്ര മറക്കാനാവാത്തത്; ഷെയര്‍ ചെയ്ത കാര്യങ്ങളില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു; ഇന്ത്യ ജനാധിപത്യ രാജ്യമാണ്; ചോദ്യം ചെയ്യപ്പെടും; വിസ്മയ മോഹന്‍ലാല്‍ പങ്ക് വക്കുന്നത്

Malayalilife
അച്ഛന്റെ ജീവിതത്തില്‍ ഇത്ര ടേക്ക് പോയിട്ടുണ്ടാകില്ല; അച്ഛന്റെ സിനിമകളില്‍ കൂടുതല്‍ തവണ കണ്ടത് അക്കരെ അക്കരെ; നിരവധി രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഹിമാലയന്‍ യാത്ര മറക്കാനാവാത്തത്; ഷെയര്‍ ചെയ്ത കാര്യങ്ങളില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു; ഇന്ത്യ ജനാധിപത്യ രാജ്യമാണ്; ചോദ്യം ചെയ്യപ്പെടും; വിസ്മയ മോഹന്‍ലാല്‍ പങ്ക് വക്കുന്നത്

തുടക്കം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കുള്ള തുടക്കം കുറിക്കുകയാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍. ജൂഡ് ആന്റണി ഒരുക്കുന്ന ചിത്രം അടുത്ത ദിവസം തിയേറ്ററുകളില്‍ എത്താനിരിക്കെ വിസ്മയ നല്കിയ അഭിമുഖങ്ങളിലെ വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്.രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ ആണ് താരം വിശേഷങ്ങള്‍ പങ്ക് വച്ചത്.

ഷൂട്ടിന് മുമ്പ് തനിക്ക് യാതൊരു ഭയവുമില്ലായിരുന്നുവെന്നും അച്ഛനൊപ്പം അഭിനയിക്കാനാകുമെന്ന ആവേശം മാത്രമായിരുന്നുവെന്നും വിസ്മയ പറഞ്ഞു. എന്നാല്‍ സെറ്റിലെത്തിയതോടെ സാഹചര്യം പൂര്‍ണമായും മാറിയെന്നാണ് താരം പറയുന്നത്.

'അച്ഛനൊപ്പം ആദ്യമായി അഭിനയിക്കുകയാണ്' എന്ന് പറഞ്ഞ് ചുറ്റുമുള്ളവര്‍ സമ്മര്‍ദ്ദം കൂട്ടിയതോടെ താന്‍ നെര്‍വസായെന്നും അതോടെ പേടിയും വര്‍ധിച്ചുവെന്നും വിസ്മയ പറഞ്ഞു. മോഹന്‍ലാല്‍ സെറ്റിലുണ്ടായിരുന്നതിനാല്‍ എല്ലാവരും അസാധാരണമായ നിശ്ശബ്ദത പാലിച്ചിരുന്നതായും അത് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കിയെന്നും അവര്‍ വ്യക്തമാക്കി.

ആദ്യ സീന്‍ എത്ര തവണ ചിത്രീകരിച്ചുവെന്ന് പോലും ഓര്‍മയില്ലെന്നും നിരവധി ടേക്കുകള്‍ വേണ്ടിവന്നിരുന്നുവെന്നും വിസ്മയ പറഞ്ഞു. 'അച്ഛന്റെ കരിയറില്‍ ഇത്രയധികം ടേക്ക് ഒരു സീനിന് പോയിട്ടുണ്ടാകില്ലെന്നാണ് എനിക്ക് തോന്നുന്നത്,' എന്നും അവര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

രണ്ടാം ദിവസവും ടെന്‍ഷന് കുറവൊന്നുമുണ്ടായിരുന്നില്ലെന്നും ഒരു രംഗത്തിലെ ഭാഗം തനിക്ക് ശരിയായി ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ഒടുവില്‍ ആ ഭാഗം ഒഴിവാക്കി മുന്നോട്ടുപോകേണ്ടിവന്നെന്നും വിസ്മയ ഓര്‍ത്തെടുത്തു.

അത്തരം സാഹചര്യങ്ങളിലെല്ലാം മോഹന്‍ലാല്‍ നല്‍കിയ ഉപദേശവും വിസ്മയ പങ്കുവെച്ചു. 'വേഗം കുറയ്ക്കൂ, ശാന്തമായി ചെയ്യൂ' എന്നായിരുന്നു അച്ഛന്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നതെന്ന് അവര്‍ പറഞ്ഞു. പേടി കൂടുമ്പോള്‍ കൂടുതല്‍ വേഗത്തില്‍ അഭിനയിക്കാന്‍ ശ്രമിച്ചതാണ് തെറ്റുകള്‍ക്ക് കാരണമായതെന്നും, അച്ഛന്റെ ആ ഉപദേശം ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഏറെ സഹായിച്ചുവെന്നും വിസ്മയ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ വളരാത്തതുകൊണ്ട് മലയാളം കൈകാര്യം ചെയ്യുന്നതില്‍ ചെറിയ പേടിയുണ്ടായിരുന്നു.എന്നാല്‍ സംവിധായകന്‍ നല്‍കിയ ആത്മവിശ്വാസമാണ് കരുത്തായതെന്നും'നീ എങ്ങനെയോ അങ്ങനെ തന്നെ ക്യാമറയ്ക്ക് മുന്നില്‍ വരിക, യാതൊരു മാറ്റവും വരുത്തേണ്ടതില്ല' എന്നാണ് അദ്ദേഹം പറഞ്ഞതെന്നും താരം പങ്ക് വ്ച്ചു.

താന്‍ ഒരു ലാലേട്ടന്‍ ഫാനായി മാറി കാണുന്ന ചിത്രങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് അദ്ദേഹത്തിന്റെ പഴയകാല കോമഡി ചിത്രങ്ങളാണ് (32:24). എന്നാല്‍ കണ്ടുകഴിയുമ്പോള്‍ മനസ്സില്‍ വലിയ സങ്കടം ഉണ്ടാക്കുന്നതും കാണാന്‍ ഏറെ ബുദ്ധിമുട്ട് തോന്നിയതുമായ ചിത്രം 'തന്മാത്ര'യാണെന്ന് വിസ്മയ തുറന്നുപറഞ്ഞു

സഹോദരന്‍ പ്രണവിനൊപ്പം ഡ്രൈവ് ചെയ്യാനും യാത്ര ചെയ്യാനുമാണ് വിസ്മയയ്ക്ക് ഏറെ ഇഷ്ടം. പ്രണവ് തന്റെ രഹസ്യങ്ങളെല്ലാം സൂക്ഷിക്കുന്ന ആളാണെന്നും താരം പറയുന്നു. പ്രണവിനൊപ്പം ഹിമാലയത്തിലേക്ക് നടത്തിയ യാത്രയാണ് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്രാ ഓര്‍മ്മ. തായ്ലന്‍ഡിലെ ജീവിതമാണ് തന്നെ ഏറ്റവും കൂടുതല്‍ മാറ്റിയതെന്നും അവിടെ വലിയ സ്വാതന്ത്ര്യം അനുഭവപ്പെടാറുണ്ടെന്നും താരം പറയുന്നു.


സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ നേരിട്ട വിമര്‍ശനങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വിസ്മയ വ്യക്തമാക്കി.അന്ന് താന്‍ പറഞ്ഞ കാര്യങ്ങളില്‍ യാതൊരു മാറ്റവുമില്ലെന്ന് താരം കൂട്ടിച്ചേര്‍ത്തു. നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണെന്നും, രാഷ്ട്രീയം ഒരിക്കലും മാനവികതയ്ക്ക് മുകളിലാവരുതെന്ന് ഉറച്ചു വിശ്വസിക്കുന്ന ആളാണ് താനെന്നും വിസ്മയ അഭിമുഖത്തില്‍ വ്യക്തമാക്കി. വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും സ്വന്തം നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയ താരത്തിന് പിന്തുണയുമായും ഇപ്പോള്‍ നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്.

vismaya mohanlal reveals more about family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES