ഓരോ മണ്‍തരിയിലും നാഗചൈതന്യം സ്ഥുരിക്കുന്ന മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെത്തിയ വിസ്മയ മോഹന്‍ലാലിന്റെയും അമ്മ സുചിത്രയുടെയും ദൃശ്യങ്ങള്‍ മോഹന്‍ലാല്‍ ഫാന്‍സ് പേജുകളില്‍ നിറയുകയാണ്. നാളെ ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന വിസ്മയ നായികയായി ആദ്യമായി എത്തുന്ന ചിത്രം തിയേറ്ററില്‍ റിലിസിന് ഒരുങ്ങവെയാണ് താരങ്ങള്‍ നാഗരാജാവിന് മുമ്പിലെത്തി പ്രാര്‍ത്ഥിച്ചത്.മണ്ണാറശ്ശാല അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയാണ് ഇരുവരും മടങ്ങിയത്.നടക്ക് മുമ്പിലെത്തി വഴിപാട് സമര്‍പ്പിച്ച് മടങ്ങുന്ന താരങ്ങളുടെ വീഡിയോ മോഹന്‍ലാലിന്റെ ഫാന്‍സ് പേജുകളില്‍ ആണ് പുറത്ത് വന്നത്.
പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നോടിയായി അമ്മ സുചിത്രയ്‌ക്കൊപ്പമാണ് വിസ്മയ മൂകാംബികയില്‍ എത്തിയത് വാര്‍ത്തയായിരുന്നു. അടുത്തിടെ നടന്‍ മോഹന്‍ലാല്‍ ആലപ്പുഴയിലെ മണ്ണാറശ്ശാല നാഗരാജാ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ വാര്‍ത്തയും ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ നാഗാരാധനാ കേന്ദ്രങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് സ്ഥിതി ചെയ്യുന്ന മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം.