ഇത് പറയാന്‍ നീയാരാടാ... വര്‍ഗീയവാദി, ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത്.... നീ ആദ്യം സിന്ധ്, ഹിന്ദ്, ഇന്ത്യ, ഇന്ത്യന്‍ എന്താണെന്നു അറിയാന്‍ ശ്രമിക്ക്; താരദമ്പതികളെ വിമര്‍ശിച്ച അഭിഭാഷകനെതിരെ വിനായകന്‍ 

Malayalilife
 ഇത് പറയാന്‍ നീയാരാടാ... വര്‍ഗീയവാദി, ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത്.... നീ ആദ്യം സിന്ധ്, ഹിന്ദ്, ഇന്ത്യ, ഇന്ത്യന്‍ എന്താണെന്നു അറിയാന്‍ ശ്രമിക്ക്; താരദമ്പതികളെ വിമര്‍ശിച്ച അഭിഭാഷകനെതിരെ വിനായകന്‍ 

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിന്റെ വിവാഹത്തിന് ക്ഷേത്രത്തിലെത്തിയ നസ്രിയക്കും ഫഹദ് ഫാസിലുമെതിരെ പ്രതികരിച്ച അഡ്വ. കൃഷ്ണ രാജിനെതിരെ വിമര്‍ശനവുമായി നടന്‍ വിനായകന്‍ രംഗത്ത്. വര്‍ഗീയവാദി കൃഷണരാജ് ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത്' എന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പിലൂടെ നടന്‍ ചോദിച്ചു. ഇത് പറയാന്‍ നീയാരാടാ... വര്‍ഗീയവാദി കൃഷണരാജെ, ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത്.... നീ ആദ്യം സിന്ധ്, ഹിന്ദ്, ഇന്ത്യ, ഇന്ത്യന്‍ എന്താണെന്നു അറിയാന്‍ ശ്രമിക്ക്. അല്ലാതെ നിന്റെ തായ് വഴി കിട്ടിയ നിന്റെ കുടുംബത്തിന്റെ സനാതന ധര്‍മമല്ല ഈ ലോകത്തിന്റെ സനാതന ധര്‍മം. ജയ് ഹിന്ദ് - വിനായകന്‍ കുറിച്ചു. 

സഖാക്കള്‍ ദേവസ്വം ഭരിച്ചാല്‍ ഇതാണ് ഹിന്ദുവിന്റെ അവസ്ഥ. ഏത് അണ്ടനും അടകോഴനും ഏത് ക്രിസ്ത്യാനിക്കും മുസ്ലിമിനും ക്ഷേത്രത്തിനുള്ളില്‍ കടക്കാം. വേണേല്‍ ശ്രീകോവിലിനുള്ളിലും ഇവന്മാര്‍ കേറ്റും. തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിനുള്ളിലെ ഒരു ദൃശ്യം. ക്ഷേത്ര ആചാര ലംഘനം നടത്തിയ ഒരുത്തനെയും വെറുതെ വിടും എന്ന് കരുതേണ്ട. നമുക്ക് നോക്കാം'- എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ച് ഫേസ്ബുക്കിലൂടെ അഡ്വ. കൃഷ്ണരാജിന്റെ വിമര്‍ശനം. ഇന്ന് ഉച്ചയോടെ ലൈവില്‍ വരുമെന്നും കൃഷ്ണരാജ് അറിയിച്ചിട്ടുണ്ട്. 

കഴിഞ്ഞദിവസമാണ് സുഷിനും ഗായിക ഉത്തരകൃഷ്ണയും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ഫഹദ് ഫാസില്‍, ഭാര്യ നസ്രിയ എന്നിവര്‍ക്ക് പുറമെ ജയറാം, പാര്‍വതി, കാളിദാസ്, ശ്യാംപുഷ്‌കരന്‍, ഉണ്ണിമായ, ദീപക് ദേവ് എന്നിവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തിന് സുഷിന്‍ തന്റെ പങ്കാളിയെ പരിചയപ്പെടുത്തിയിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത ബൊഗയ്വില്ലയാണ് സുഷിന്റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.
 

vinayakan about fahad and nazriya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക