Latest News

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇമോഷണലായിട്ടും വ്യക്തി ജീവിതത്തിലെ വെല്ലുവിളികളുമൊക്കെയായി ശ്രമകരമായ അവസ്ഥയിലൂടെ കടന്ന് പോവുകയായിരുന്നു; ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്; സുഖം പ്രാപിച്ച് വരുന്നു; നസ്രിയ കുറിപ്പ് പങ്ക് വച്ചതോടെ ആശങ്കയോടെ ആരാധകരും

Malayalilife
 കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇമോഷണലായിട്ടും വ്യക്തി ജീവിതത്തിലെ വെല്ലുവിളികളുമൊക്കെയായി ശ്രമകരമായ അവസ്ഥയിലൂടെ കടന്ന് പോവുകയായിരുന്നു; ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്; സുഖം പ്രാപിച്ച് വരുന്നു; നസ്രിയ കുറിപ്പ് പങ്ക് വച്ചതോടെ ആശങ്കയോടെ ആരാധകരും

നസ്രിയയ്ക്ക് ഏറെ പ്രിയപ്പെട്ട മാസമാണ് ഡിസംബര്‍. പ്രത്യേകിച്ചും ഇക്കഴിഞ്ഞ ഡിസംബര്‍. സൂക്ഷ്മദര്‍ശിനി എന്ന ചിത്രത്തിന്റെ വിജയവും അനിയന്റെ വിവാഹ നിശ്ചയവും സ്വന്തം ജന്മദിനവും എല്ലാം ഒന്നിച്ചെത്തിയ നിമിഷം. എന്നാല്‍ ആഘോഷങ്ങള്‍ക്ക് തിരശ്ശീല ഉയരവേയാണ് പെട്ടെന്നൊരു നാള്‍ നസ്രിയ എല്ലാത്തില്‍ നിന്നും അപ്രത്യക്ഷയായത്. പിന്നീട് മാസങ്ങള്‍ക്കിപ്പുറം നസ്രിയ രംഗത്തു വന്നത് ഇക്കഴിഞ്ഞ മാസങ്ങളിലും ഇപ്പോഴും താന്‍ അനുഭവിക്കുന്ന വേദനകള്‍ക്കും കണ്ണീരിനും ഇടയില്‍ എത്തിയ സന്തോഷവാര്‍ത്തയുമായും എല്ലാവരോടും ക്ഷമ ചോദിച്ചുകൊണ്ടുമാണ്.

''എല്ലാവരും നന്നായിരിക്കുകയാണെന്ന് കരുതുന്നു. ഈ നിമിഷത്തില്‍ നിങ്ങള്‍ എല്ലാവരുടെയും ചെറിയൊരു ശ്രദ്ധ ഇവിടേക്ക് ക്ഷണിക്കുകയാണ്. കഴിഞ്ഞ കുറച്ചുകാലമായി എന്റെ അസാന്നിധ്യം നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടാവും. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയുന്നത് പോലെ സജീവമായൊരു സംഘടനയിലെ അംഗമാണ് ഞാനും. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇമോഷണലായിട്ടും വ്യക്തി ജീവിതത്തിലെ വെല്ലുവിളികളുമൊക്കെയായി വളരെ ശ്രമകരമായ അവസ്ഥയിലൂടെ കടന്ന് പോവുകയായിരുന്നു. നിലവിലും അതേ അവസ്ഥ തുടരുകയാണ്.

എന്റെ മുപ്പതാമത്തെ പിറന്നാളും ന്യൂയറും സൂക്ഷ്മദര്‍ശിനി സിനിമയുടെ വിജയവുമടക്കം മറ്റ് പ്രധാനപ്പെട്ട നിമിഷങ്ങളൊന്നും ആഘോഷിക്കാന്‍ പോലും സാധിക്കാതെ പോയതും ഈ കാരണം കൊണ്ടാണ്. അതുപോലെ എന്റെ സുഹൃത്തുക്കളോടും ഞാന്‍ ക്ഷമ ചോദിക്കുകയാണ്. അവരുടെ ഫോണ്‍ കോളുകള്‍ എടുക്കുകയോ അവരുടെ മെസേജുകള്‍ക്ക് മറുപടി കൊടുക്കുകയോ ഞാന്‍ ചെയ്തില്ല. ഞാന്‍ കാരണം നിങ്ങള്‍ക്കെല്ലാം ഉണ്ടായ ആശങ്കകള്‍ക്കും വിഷമങ്ങള്‍ക്കും ഈ അവസരത്തില്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ പൂര്‍ണമായിട്ടും നിശ്ചലമായ അവസ്ഥയിലായിരുന്നു. എന്നെ ജോലിയ്ക്ക് വേണ്ടി വിളിക്കാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകരോടും അവര്‍ക്ക് ഞാനുമായി കണക്ട് ചെയ്യാന്‍ സാധിക്കാത്തതിനും ക്ഷമ ചോദിക്കുന്നു.

പിന്നെ ഇതിനിടയിലും പോസിറ്റീവായിട്ടാണ് എനിക്ക് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്‌സില്‍ മികച്ച നടിയ്ക്കുള്ള അംഗീകാരം ഇന്നലെ ലഭിക്കുന്നത്. അത് ശരിക്കും ത്രില്ലടിപ്പിച്ച കാര്യമായി. ഈ സമയത്ത് എന്നെ മനസിലാക്കി സപ്പോര്‍ട്ട് ചെയ്തതിന് ഞാന്‍ നന്ദി അറിയിക്കുന്നു. എനിക്ക് പൂര്‍ണമായിട്ടും തിരിച്ച് വരണമെങ്കില്‍ കുറച്ച് സമയം കൂടി വേണം. ഞാനിപ്പോള്‍ സുഖംപ്രാപിക്കുന്നതിന്റെ പാതയിലാണെന്ന് മാത്രം അറിയിക്കുകയാണ്.

ഞാന്‍ പെട്ടെന്നൊരു നിമിഷം അപ്രത്യക്ഷയായതില്‍ പകച്ച് പോയ എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊക്കെ കാര്യങ്ങള്‍ വ്യക്തമാവുന്നതിന് വേണ്ടിയാണ് ഞാനിപ്പോള്‍ ഇങ്ങനൊരു എഴുത്തുമായി വന്നിരിക്കുന്നത്. എല്ലാവരോടും സ്‌നേഹമുണ്ടെന്നും വൈകാതെ നമുക്ക് വീണ്ടും കൂടി ചേരാം.. നിര്‍ത്താതെയുള്ള നിങ്ങളുടെ എല്ലാവരുടെയും പിന്തുണകള്‍ക്ക് നന്ദി..''  എന്നാണ് നസ്രിയ കുറിച്ചത്.

അതേ സമയം നസ്രിയയെ ഇത്രത്തോളം തകര്‍ക്കാന്‍ മാത്രം എന്താ പ്രശ്നം ഉണ്ടായതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഫഹദുമായിട്ടുള്ള ജീവിതത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ, ആരോഗ്യപരമായി നസ്രിയ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്ന് വരുന്നത്. ഇത്രത്തോളം തകര്‍ന്ന് പോവാന്‍ മാത്രം എന്ത് പ്രശ്നമാണ് ഉള്ളതെന്നും വിവാഹജീവിതത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടോന്നും തുടങ്ങി പല സംശയങ്ങള്‍ക്കും നടിയുടെ പോസ്റ്റ് കാരണമായി. കഴിഞ്ഞ ഡിസംബറിന് ശേഷം സോഷ്യല്‍ മീഡിയയിലും നടി ആക്ടീവായിരുന്നില്ല. ഇതൊക്കെ പലതരം അഭ്യൂഹങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.


 

Read more topics: # നസ്രിയ
nazriya nazim struggle

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES