പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് ചീഫ് ഗസ്റ്റായെത്തിയ നടന് ബിനീഷ് ബാസ്റ്റിനെ അപമാനിച്ച് സംഭവത്തില്‍ പ്രതിഷേധം ഏറ്റെടുത്തു നടന് വിനയ് ഫോര്‍ട്ട്. മൂന്നാംകിട നടനൊപ്പം വേദി പങ്കിടില്ലെന്നു പറഞ്ഞ സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോന്റെ അധിക്ഷേപത്തിനെതിരെ നിരവധി ആളുകളാണ് പ്രതിക്ഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.ബിനീഷ് വേദിയില്‍ വെച്ചു നടത്തിയ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബിനീഷിന്റെ ഒരു ചിത്രം വിനയ് ഫോര്‍ട്ട് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കവര്‍ ഫോട്ടായാക്കിയിട്ടുണ്ട്.
'മതമല്ല, മതമല്ല പ്രശ്നം, എരിയുന്ന വയറിന്റെ തീയാണു പ്രശ്നം. ഏതു മതക്കാരനെന്നതല്ല പ്രശ്നം. എങ്ങനെ ജീവിക്കും എന്നതാണു പ്രശ്നം. ഞാനും ജീവിക്കാന്‍ വേണ്ടി നടക്കുന്നവനാണ്. ഞാനും ഒരു മനുഷ്യനാണ്.' എന്ന വരികളാണ് ആരോ വരച്ച ബിനീഷിന്റെ ചിത്രത്തിനൊപ്പമുള്ളത്.'ആ ഇരിപ്പ് കണ്ടോ? ഏത് ധാര്‍ഷ്ട്യ നോട്ടത്തിനേയും വക വെക്കാതെയുള്ള സമരമാണ്. ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ അവഹേളനത്തിലും ഒരു വാക്ക് അസഭ്യം പറയാതെ, ആരേയും കയ്യേറ്റം ചെയ്യാതെ കവിത വായിച്ച് പ്രതിഷേധിച്ച കറയില്ലാത്ത മനുഷ്യനാണ്. ഇന്നിന്റെ യഥാര്‍ത്ഥ നായകനാണ്, നാളെയുടെ പ്രതീക്ഷയാണ്', സിനിമാതാരവും സംവിധായകനുമായ ആര്യന് കൃഷ്ണ മേനോന് ഫേസ്ബുക്കില്‍ കുറച്ചു.
പോസ്റ്റിനു കീഴില്‍ വിനയ് എടുത്ത നിലപാടിനെ അഭിനന്ദിച്ചും ബിനീഷിനെ പിന്തുണച്ചും ഒരുപാട് പേര് എത്തുന്നുണ്ട്.