പൊതുവേദിയില്‍ ബിനീഷ് നടത്തിയ പ്രതിഷേധം ശരിയായില്ലെന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് .അഭിനേതാവായ ബിനീഷിനെ എല്ലാവരുമറിയാനാണ് ഈ സംഭവം വഴിവെച്ചുവെന്നും അദ്ദഹം പറഞ്ഞു. ബഹ്റെനില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ബാലചന്ദ്രമേനോന് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.
ബിനീഷിന്റെ പ്രവര്‍ത്തനം അണ് പാര്‍ലിമെന്ററിയാണെന്നും ഒരാള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മറ്റൊരാള്‍ വേദിയില്‍ കയറി വന്ന് കുത്തിയിരിക്കുകയും പിന്നീട് പ്രസംഗിക്കുകയുമൊക്കെ ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വീട്ടിലേതു പോലെയല്ല ശ്രോതാക്കളുടെ മുമ്പില്‍ പെറുമാറേണ്ടതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. കാണികളോട് ബഹുമാനം വേണെമെന്നും സഭയില്‍ മാന്യതവിട്ട് പെരുമാറരുതെന്നും ബാലചന്ദ്രമേനോന് പറഞ്ഞു.
മേനോന് പ്രയോഗമാണ് ഈ വിഷയത്തിന് ഇത്രയും പ്രധാന്യം നല്‍കിയതെന്നും അത് മനഃപൂര്‍വ്വം വ്യാഖ്യാനിച്ച് ഉണ്ടാക്കിയതാണെന്നും ബാലചന്ദ്രമേനോന് പറയുന്നു. 'ഇത് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതാണ്.സിനിമാ ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ മദ്രാസിലായിരുന്നു. അവിടെ കൊടും പട്ടിണി പോലും അനുഭവിച്ചിട്ടുണ്ട്. അദ്ദേഹം വ്യക്തമാക്കി.