തമിഴ്‌സിനിമയുടെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി കേരളക്കരയുടെയും പ്രിയപ്പെട്ടവനാണ്. ഒരുപാട് വര്‍ഷത്തെ കഷ്ടപ്പാടിനൊടുവിലാണ് താരം സിനിമാലോകത്തേക്ക് കാലെടുത്ത് വെച്ചത്. സിനിമയില്‍ അദ്ദേഹം ആദ്യം ചെറിയ സപ്പോര്‍ട്ടിങ് റോളുകള്‍ ചെയ്തും അഞ്ച് വര്‍ഷത്തോളം ചെറിയ റോളുകളിലും വന്ന താരത്തിന്റെ ആദ്യ ചിത്രം സീനു രാമസാമിയുടെ തെന്മേര്‍ക് പരുവകട്ര് ആണ്.
തമിഴര്‍ക്കും മലയാളികള്‍ക്കും ഒരേപോലെ പ്രിയപ്പെട്ട വിജയ് സേതുപതി താന്‍ ഒരു സൂപ്പര്‍താരമാണെന്ന ജാഡയൊന്നും ഇല്ലാത്ത ഒരു വ്യക്തിയാണ്. ആരാധകരോട് കാണിക്കുന്ന അടുപ്പവും പെരുമാറ്റവും തന്നെയാണ് മറ്റുള്ള താരങ്ങളില്‍ നിന്ന വിജയ് സേതുപതിയെ വ്യത്യസ്തനാക്കുന്നത്. കഴിഞ്ഞ ദിവസം താരത്തിന്റെ ആരാധകനായ ഒരു ചെറുപ്പക്കാരന്‍ ഫെയ്‌സ്ബുക്കിലൂടെ പങ്ക് വെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
തന്റെ പുതിയ ചിത്രത്തിനായി ആലപ്പുഴയില്‍ എത്തിയ സേതുപതിയെ കാണാന്‍ എത്തിയ ആരാധകന്‍ താന്‍ നേരിട്ട അനുഭവം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
ജോസഫ് സി ജോസഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
വിജയ് സേതുപതി ആലപ്പുഴയില്‍ വന്നിട്ടുണ്ടെന്നറിഞ്ഞു കാണാന്‍ ചെന്നപ്പൊ ഷൂട്ടിംഗ് നടക്കുന്ന പ്രമുഖ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരുടെ അഹങ്കാരം.ഒത്തിരിനേരം കെഞ്ചി.കയറ്റിവിടില്ലെന്നു തറപ്പിച്ചു പറഞ്ഞപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല.കിട്ടിയ ഗ്യാപ്പില്‍ ഓടിക്കേറി.അവിടെ ചെന്നപ്പോള്‍ ബൗണ്‍സര്‍ അണ്ണാച്ചിമാരുടെ ഷോ.ഷൂട്ടിംഗ് തീരുമ്‌ബോള്‍ കാണാമെന്നായി.അങ്ങനെ ഞങ്ങള്‍ ക്ഷമയോടെ ക്യു നിന്നു.അപ്പോഴാണ് വീണ്ടും രണ്ടുപേര്‍ വന്ന് ഇന്നിനി കാണാന്‍ പറ്റില്ല എന്ന് പറഞ്ഞത്...പക്ഷേ പിന്മാറാന്‍ ഞങ്ങള്‍ തയ്യാറല്ലായിരുന്നു.ഓരോ നിമിഷം കഴിയുംതോറും തിരക്ക് കൂടി വന്നു.പെട്ടന്നാണ് ആ ശബ്ദം കേട്ടത്...ഞങ്ങളെ തടഞ്ഞ ബൗണ്‍സര്‍മാരോട് പിന്മാറാന്‍ ആംഗ്യം കാണിച്ചുകൊണ്ട് അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് വന്നു.ഒരു ഫോട്ടോയ്ക്ക് വേണ്ടി തിരക്കുകൂട്ടിയ ഞങ്ങളോട് അദ്ദേഹം അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു...
'ഡേയ് ഡേയ് ഇറ് ടാ....ദോ വറേന്‍..'
സ്‌ക്രീനില്‍ മാത്രം കണ്ടിട്ടുള്ള ആ രൂപത്തെ തൊട്ടടുത്തു കണ്ടപ്പോള്‍ എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല..
കൂടെനിന്ന് ഫോട്ടോയെടുത്ത എല്ലാരും അദ്ദേഹത്തെ കെട്ടിപ്പിടിച്ചു,ഉമ്മവെച്ചു.ഞാനുള്‍പ്പെടെ.അദ്ദേഹം തിരിച്ചും.ആ മുഖത്തു പക്ഷേ ഒരു പരാതിയും ഉണ്ടായിരുന്നില്ല.സംതൃപ്തിയോടെ അല്ലാതെ ഒരു ആരാധകന്‍ പോലും അവിടെ നിന്ന് മടങ്ങിയില്ല...ഒരു നടനും താരവും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്.എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും...ഞാന്‍ കണ്ടത് കേവലം ഒരു നടനെയല്ല...ഒരു താരത്തെയാണ് എന്ന്.
'Can I hug?'എന്ന് ചോദിച്ച എന്നോട് 'Love you daa' എന്ന് പറഞ്ഞാണ് അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചത്.ആ നിമിഷം ഞാന്‍ മറക്കില്ല ഒരിക്കലും...സേതുപതി അണ്ണാ....നിങ്ങള്‍ വെറും മക്കള്‍ സെല്‍വന്‍ അല്ല...
Athukkum 100 times mele....