Latest News

ആസിഫ് അലി നായകനായെത്തുന്ന വിജയ് സൂപ്പറും പൗര്‍ണമിയും ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി....!

Malayalilife
ആസിഫ് അലി നായകനായെത്തുന്ന വിജയ് സൂപ്പറും പൗര്‍ണമിയും ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി....!

ബൈസിക്കള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയും ജിസ് ജോയ്യും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണമിയും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടു.  വിജയ്യുടെയും പൗര്‍ണമിയുടെയും പ്രണയം നര്‍മ മൂഹൂര്‍ത്തങ്ങളിലൂടെ പറയുന്ന ചിത്രത്തില്‍ ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍.

സിദ്ധീഖ്, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ശാന്തികൃഷ്ണ, ആര്‍.ജെ ജോസഫ് അന്നകുട്ടി ദോസ്, ബാലു വര്‍ഗീസ്, കെ.പി.എ.സി ലളിത എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സൂര്യ ഫിലിംസിന്റെ ബാനറില്‍ എ.കെ സുനില്‍ ചിത്രം നിര്‍മിക്കുന്നു. ജിസ് ജോയുടേതാണ് തിരക്കഥ. തെലുഗ് ചിത്രം പെല്ലിചോപ്പലു എന്ന ചിത്രത്തിന്റെ റീമേക് ആണെന്ന് റിപ്പോര്‍ട്ട് ഉണ്ട്.

നവാഗതനായ എസ്തം ജോര്‍ജിന്റേതാണു സംഗീതം. രണദേവാണു ഛായാഗ്രാഹകന്‍. സൂര്യാ ഫിലിംസിന്റെ ബാനറില്‍ എസ്.കെ. സുനില്‍ ചിത്രം നിര്‍മിക്കുന്നു


 

Read more topics: # vijay superum pournamiyum,# asif ali,# poster
vijay superum pournamiyum,asif ali,poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES