Latest News

നിന്നെ കുറിച്ചോര്‍ത്ത് അഭിമാനം; മറ്റൊരു അമ്മയില്‍ ജനിച്ച സഹോദരി; അര്‍ജ്ജുന്‍ അശോകിന്റെ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആസിഫ് അലി

Malayalilife
നിന്നെ കുറിച്ചോര്‍ത്ത് അഭിമാനം; മറ്റൊരു അമ്മയില്‍ ജനിച്ച സഹോദരി; അര്‍ജ്ജുന്‍ അശോകിന്റെ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആസിഫ് അലി

ലയാളത്തിലെ യുവതാരനിരയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് ആസിഫ് അലി. ചെറിയ വേഷങ്ങളിലൂടെ വെളളിത്തിരിയിലേക്കെത്തിയ താരം നായകനായും വില്ലനായുമൊക്കെ തിളങ്ങി. കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന താരം ഇപ്പോള്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാണ്. സാധാരണ  വേഷങ്ങളില്‍ നിന്നും  വേറിട്ട കഥാപാത്രവും അവതരണവുമായി എത്തുന്നതിനാല്‍ മികച്ച അഭിപ്രായമാണ് ആസിഫിന്റെ കഥാപാത്രങ്ങള്‍ക്ക് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ സിനിമാവിശേഷങ്ങളും കുടുംബവിശേഷങ്ങളുമൊക്കെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. സിനിമാരംഗത്തുളള സുഹൃത്തുക്കളോട് മാത്രമല്ല അവരുടെ കുടുംബത്തൊടും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന താരമാണ് ആസിഫ്. നടന്‍ ബാലു വര്‍ഗീസിന്റെ വിവാഹത്തിന് നാത്തൂന്റെ സ്ഥാനത്ത് നിന്നത് പോലും ആസിഫിന്റെ ഭാര്യ സമയായിരുന്നു. ഇപ്പോള്‍ ഹരിശ്രീ അശോകന്റെ മകനും നടനുമായ അര്‍ജ്ജുന്റെ ഭാര്യ നികിതയുടെ പിറന്നാളിന് ആസിഫ് കുറിച്ച വരികളാണ് ശ്രദ്ധനേടുന്നത്.

നിഖിതയെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. അര്‍ജുന്‍ അശോകകും ഭാര്യയാണ് നിഖിതയും പ്രണയിച്ച് വിവാഹിതരായവരാണ്. നിഖിതയ്ക്കൊപ്പമുള്ള ഫോട്ടോയും ആസിഫ് പോസ്റ്റ് ചെയ്തിട്ടുണ്ട്. നമ്മള്‍ ഒരുമിച്ചുള്ള ചിത്രങ്ങളില്‍ എനിക്കേറെ പ്രിയപ്പെട്ടതാണ് ഇത്. നമ്മളൊരുമിച്ചുള്ള ആദ്യത്തെ ഫോട്ടോ ഇതാണെന്നാണ് തോന്നുന്നത്. കുട്ടിക്കാലം മുതലേ തന്നെ നിന്നെ അറിയാവുന്നത് പോലെയാണ് എനിക്ക് എപ്പോഴും തോന്നാറുള്ളത്. നിനക്കൊപ്പം എന്നും ഇവിടെ തന്നെ ഞാനുണ്ടാവുമെന്ന് ഉറപ്പ് തരുന്നു. നിന്റെ വളര്‍ച്ചയില്‍ എനിക്കൊരുപാട് സന്തോഷം തോന്നുന്നു. നിന്നെക്കുറിച്ച് അഭിമാനം തോന്നുന്നുവെന്നുമായിരുന്നു ആസിഫ് അലി കുറിച്ചത്. മറ്റൊരു അമ്മയില്‍നിന്നുള്ള സഹോദരി എന്നും ഹാഷ്ടാഗായി ആസിഫ് ചേര്‍ത്തിട്ടുണ്ട്.

ആസിഫ് അലിയുടെ പോസ്റ്റിന് കീഴില്‍ ആദ്യം കമന്റുമായി എത്തിയത് അര്‍ജുന്‍ അശോകനായിരുന്നു. 8 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് അര്‍ജുനും നിഖിതയും വിവാഹിതരായത്. ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്ത് വരികയാണ് നിഖിത. വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് ഇരുവരും എത്താറുണ്ട്.


 

Read more topics: # Asif ali,# nikitha ,# birthday
Asif ali wishes nikitha on her birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES