മേഴ്സലിന് ശേഷം തമിഴ് സൂപ്പർ താരം വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് സർക്കാർ.എ ആർ മുരുഗദോസും വിജയ്യും ഒന്നിക്കുന്നചിത്രത്തിലെ ഒരു ഗാനരംഗമാണ് ഇന്റർനെറ്റ് വഴി പ്രചരിക്കുന്നത്. വിദേശത്ത് ചിത്രീകരിച്ച ഗാനരംഗം ലീക്കായതായിട്ടാണ് റിപ്പോർട്ട്. ലാസ് വെഗസിൽ വെച്ച് ചിത്രീകരിച്ച ഗാനരംഗമാണ് ലീക്കായത്.
ഡാൻസ് മാസ്റ്റർ ഷോബിയാണ് ഗാനരംഗത്തിന്റെ കൊറിയോഗ്രാഫർ. നിരവധി വിദേശ ഡാൻസർമാരും ആ രംഗത്തുണ്ടായിരുന്നു. അവർ വിജയ്യുടെ ഒപ്പം നിന്ന് പകർത്തിയ ചിത്രങ്ങൾ ഓൺലൈനിൽ വൈറലായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഗാനരംഗത്തിന്റെ 20 സെക്കൻഡ് ഭാഗമാണ് ലീക്കായിരിക്കുന്നത്. വിദേശ ഡാൻസർമാർ തന്നെയായിരിക്കും ഇതിനു പിന്നിലെന്നാണ് അണിയറപ്രവർത്തകർ സംശയിക്കുന്നത്.
തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം മുരുഗദാസും വിജയും ഒന്നിക്കുന്ന ചിത്രമാണ് സർക്കാർ. സൺ പിക്ച്ചേഴ്സാണ് നിർമ്മിക്കുന്ന ചിത്രത്തിൽ എ ആർ റഹ്മാൻ സംഗീതസംവിധാനം നിർവഹിക്കുന്നു. കീർത്തി സുരേഷ് വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് ചിത്രത്തിലെ നായികമാർ.