Latest News

ഫ്രണ്ട്ഷിപ്പോ സുഹൃത്തോ കൂട്ടുകാരനോ കൂട്ടുകാരിയോ റോബിന് ഇല്ല;ഭാര്യ ആരതിക്കുണ്ടായിരുന്ന സൗഹൃദങ്ങള്‍ വരെ നശിപ്പിച്ചു;എനിക്കും ഒരു മകളുണ്ട്; അവളും വളര്‍ന്ന് വരികയാണ്...എന്നെയും വേദ ലക്ഷ്മിയേയും കുറിച്ച് ഇവരുടെ ബന്ധം എന്താണെന്ന് അറിയില്ലെന്ന് പറഞ്ഞു; റോബിനെ കുറിച്ച് അഭില്‍ ദേവിന് പറയാനുള്ളത്

Malayalilife
ഫ്രണ്ട്ഷിപ്പോ സുഹൃത്തോ കൂട്ടുകാരനോ കൂട്ടുകാരിയോ റോബിന് ഇല്ല;ഭാര്യ ആരതിക്കുണ്ടായിരുന്ന സൗഹൃദങ്ങള്‍ വരെ നശിപ്പിച്ചു;എനിക്കും ഒരു മകളുണ്ട്; അവളും വളര്‍ന്ന് വരികയാണ്...എന്നെയും വേദ ലക്ഷ്മിയേയും കുറിച്ച് ഇവരുടെ ബന്ധം എന്താണെന്ന് അറിയില്ലെന്ന് പറഞ്ഞു; റോബിനെ കുറിച്ച് അഭില്‍ ദേവിന് പറയാനുള്ളത്

ബിഗ് ബോസ് താരം ഡോ. റോബിന്‍ രാധാകൃഷ്ണനുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളാണ് അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ചാവിഷയം. വിഷയം ചൂടുപിടിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍, പരാതിക്കാരായ ബിഗ് ബോസ് താരം വേദലക്ഷ്മിയും കേരള ഫാഷന്‍ ലീഗ് ഉടമ അഭില്‍ ദേവും കൂടുതല്‍ പ്രതികരണങ്ങളുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

റോബിനുമായി തനിക്കുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ വീഴ്ചകളെക്കുറിച്ചും അഭില്‍ ദേവ് മാധ്യമങ്ങളോട് വിശദീകരിച്ചു. ഒരു സ്വന്തം അനിയനെ ചേര്‍ത്തുപിടിക്കുന്നതുപോലെയാണ് താന്‍ എപ്പോഴും റോബിനൊപ്പം നിന്നിട്ടുള്ളതെന്ന് അഭില്‍ ദേവ് തുറന്നുപറഞ്ഞു. തങ്ങള്‍ നല്‍കിയ പിന്തുണയെ ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണമുന്നയിക്കുന്നവര്‍ വ്യക്തമാക്കുന്നത്. വിശ്വസിച്ച് കൂടെ നിര്‍ത്തിയ ആളില്‍ നിന്ന് സാമ്പത്തികപരമായ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നതെന്ന് ഇരുവരും ആരോപിക്കുന്നു. 

വിഷയം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായതോടെ പ്രതികൂലവും അനുകൂലവുമായ നിരവധി പ്രതികരണങ്ങളാണ് വരുന്നത്. പല പ്രമുഖ വ്യക്തികളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ വിഷയത്തില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം, സംഭവത്തില്‍ കൂടുതല്‍ നിയമപരമായ നടപടികളിലേക്ക് കടക്കാനാണ് പരാതിക്കാരുടെ തീരുമാനം. ആരോപണങ്ങള്‍ കൂടുതല്‍ കടുക്കുമ്പോഴും വിഷയം സോഷ്യല്‍ മീഡിയയിലും പൊതുസമൂഹത്തിലും വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. അഭില്‍ദേവിന്റെ വാക്കുകള്‍... 

ഞാന്‍ പീഡന കേസിലെ പ്രതിയാണെന്ന് റോബിന്‍ പറഞ്ഞപ്പോഴാണ് ഞങ്ങള്‍ തമ്മില്‍ ആദ്യത്തെ അടിയുണ്ടാകുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് അവന്‍ അങ്ങനെ പറയുന്നത്? എനിക്കും ഒരു മകളുണ്ട്. അവളും വളര്‍ന്ന് വരികയാണ്. എന്നെയും വേദ ലക്ഷ്മിയേയും കുറിച്ച്, ഇവര്‍ തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയില്ലെന്ന് റോബിന്‍ പറയുന്നു. സ്വാഭാവികമായി ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ മലയാളികള്‍ അതിനെ എങ്ങനെ എടുക്കുമെന്ന് ഊഹിക്കാമല്ലോ. വാങ്ങിയ പണം തരാതെയായിട്ടും വീണ്ടും വീണ്ടും എന്തിന് പണം കൊടുത്തുവെന്ന് ചോദിച്ചാല്‍ വ്യക്തി ബന്ധം വളര്‍ന്നപ്പോഴുള്ള എന്റെ വീക്ക്‌നസായിരിക്കാം. റോബിന്റെ ഫോണ്‍ കോള്‍ കേട്ടാല്‍ എല്ലാവര്‍ക്കും മനസിലാകും. 

അവന്‍ കാര്യങ്ങള്‍ സംസാരിക്കുന്നതിന് ഒരു രീതിയുണ്ട്. കരഞ്ഞ് കാല് പിടിക്കും. കെഞ്ചി ചോദിക്കും. ഒരു അനിയനെ ചേട്ടന്‍ ചേര്‍ത്ത് പിടിക്കുന്നത് പോലെയാണ് ഞാന്‍ അവനെ അത്രയേറെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കിടയിലും ചേര്‍ത്ത് പിടിച്ചത്'', അഭില്‍ദേവ് പറഞ്ഞു. സൗഹൃദത്തെ കുറിച്ചൊന്നും റോബിന് അറിയില്ല. നല്ലൊരു ഫ്രണ്ട്ഷിപ്പോ ഒരു സുഹൃത്തോ കൂട്ടുകാരനോ കൂട്ടുകാരിയോ റോബിന് ഇല്ല. ഭാര്യ ആരതിക്കുണ്ടായിരുന്ന സൗഹൃദങ്ങള്‍ വരെ റോബിന്‍ നശിപ്പിച്ചു. ഒന്നുകില്‍ പൈസ വാങ്ങിയിട്ട് തിരിച്ച് കൊടുക്കില്ല. അല്ലെങ്കില്‍ മറ്റ് എന്തെങ്കിലും രീതിയില്‍ നശിപ്പിക്കും. എല്ലാം മറ്റൊരു കണ്ണിലാണ് റോബിന്‍ കാണുന്നത്'', എന്നായിരുന്നു വേദലക്ഷ്മിയുടെ പ്രതികരണം.
 

abhil devs against robin radhakrishnan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES