കേരളക്കരയെ ഒന്നാകെ ത്രില്ലടിപ്പിച്ച അര്‍ജ്ജുന്‍ റെഡ്ഡി,ഗീത ഗോവിന്ദം എന്നീ സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിജയ് ദേവെരകൊണ്ട. അതുകൊണ്ടുതന്നെ വിജയ് ദേവെരകൊണ്ടയുടെ പുതിയ ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
വിജയ് ദേവെരകൊണ്ട നായകനാകുന്ന പുതിയ സിനിമയാണ് ദ വേള്‍ഡ് ഫെയ്മസ് ലൌവര്‍. വേറിട്ട ഒരു കഥാപാത്രമായാണ് വിജയ് ദേവെരകൊണ്ട ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിലെ നായികയ്‌ക്കൊപ്പമുള്ളതാണ് സിനിമയുടെ ഫോട്ടോ. ഐശ്വര്യ രാജേഷ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.
ക്രാന്തി മാധവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാലന്റൈന്‍ ദിവസമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസ് ചെയ്യുക. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു പ്രണയകഥയാകും ചിത്രമെന്നാണ് റിപ്പോര്‍ട്ട്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധായകന്‍.