ശക്തമായി പെയ്ത മഴയില്‍ ഹൈദരാബാദ് അടക്കമുളള നഗരങ്ങളില്‍ നിരവധി പേര്‍ മരിക്കുകയും അനവധി പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. നനിരവധി താരങ്ങളാണ് കഷ്ടത അനുഭക്ഷവിക്കുന്നവര്‍ക്കായി സഹായ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തയിരിക്കുന്നത്. പ്രളയത്തില്‍ മുങ്ങിയ തെലങ്കാനക്കായി സഹായം അഭ്യര്‍ത്ഥിച്ച് എത്തിയിരിക്കയാണ് തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ട. ദുരന്ത നിവാരണ സേനയും പൊലീസും ഉള്‍പ്പടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിലുണ്ട്.
'ഞങ്ങള്‍ കേരളത്തിനായും ചെന്നൈക്കായും ആര്‍മിക്കായും ഒരുമിച്ച് നിന്നു, കൊവിഡിന്റെ സമയം പലകാര്യങ്ങള്‍ക്കും ഞങ്ങള്‍ ഒരുമിച്ച് നിന്നു. ഇപ്പോഴിതാ ഞങ്ങളുടെ നഗരവും ജനങ്ങളും സഹായം തേടുകയാണ്,' വിജയ് ദേവരകൊണ്ട ട്വീറ്റില്‍ കുറിച്ചു. കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ വിജയ് സംഭാവനയായി നല്‍കുകയും ചെയ്തു.
We came together for Kerala
— Vijay Deverakonda (@TheDeverakonda) October 20, 2020
We came together for Chennai
We came together for the Army
We came together in huge numbers for each other during Corona
This time our city and our people need a helping hand..#HyderabadRains pic.twitter.com/pahnuNTXfi
നിരവധി പേര്‍ തെലങ്കാനയ്ക്ക് സഹാവുമായി രംഗത്തെത്തിയിട്ടുണ്ട്. ജൂനിയര്‍ എന്‍ടിആര്‍ 50 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. മഹേഷ് ബാബു ഒരു കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. നാഗാര്‍ജുന 50 ലക്ഷം രൂപയും കൈമാറി. ഒരു കോടി രൂപ സഹായധനമായി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതായി ചിരഞ്ജീവി ട്വീറ്റ് ചെയ്തു.