തെലുങ്ക് സൂപ്പര്‍താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതകുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായി നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹ തിയതിയും വേദിയും തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്. വിവാഹം ഫെബ്രുവരി 26 ന് നടക്കുമെന്നും ഉദയ്പുരിലെ ഒരു കൊട്ടാരത്തില്‍ വെച്ചായിരിക്കും ചടങ്ങുകളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുകളുണ്‍ മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഒക്ടോബറില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ രഹസ്യമായാണ് ഇവരുടെയും വിവാഹ നിശ്ചയം നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമുള്ള ഒരു ചടങ്ങായിട്ടാണ് വിവാഹനിശ്ചയം നടന്നതെന്ന് ഡിഎന്‍എയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവാഹനിശ്ചയ ചിത്രങ്ങളും ഇതുവരെ താരങ്ങള്‍ പങ്കുവെച്ചിട്ടില്ല.
വളരെയധികം കാലങ്ങളായി വിജയ്‌യും രശ്മികയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സജീവമാണ്. പക്ഷേ ഇതുവരെ രണ്ടുപേരും അത് ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. പല ഇന്റര്‍വ്യൂസിലും സ്റ്റേജ് ഷോകളിലും ഇരുവരും അവരുടെ ബന്ധത്തെക്കുറിച്ച് സൂചനകള്‍ തരുമെങ്കിലും എന്നെങ്കിലും ഇവര്‍ അത് തുറന്ന് പറയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. രണ്ടുപേരെയും പലതവണ ഒരുമിച്ച് യാത്രകളിലോ റെസ്റ്റോറന്റുകളിലും കണ്ട വാര്‍ത്തകള്‍ സജീവമായിരുന്നു. 2018ലെ ഹിറ്റ് സിനിമ ഗീത ഗോവിന്ദത്തിലും പിന്നീട് ഡിയര്‍ കോമ്രേഡിലും ഒരുമിച്ച് അഭിനയിച്ചതു മുതല്‍ ഇരുവരും തമ്മില്‍ ബന്ധമുണ്ട് എന്നാണ് അഭ്യൂഹങ്ങള്‍.