Latest News

സിംഗപ്പൂരും മലേഷ്യയിലുമായി ഷൂട്ടിംഗ് തിരക്കില്‍; എത്രയും വേഗം വീട്ടിലെത്തി മക്കളെ താലോലിക്കണം; ചിത്രങ്ങളുമായി വിഘ്നേഷ് ശിവന്‍ 

Malayalilife
 സിംഗപ്പൂരും മലേഷ്യയിലുമായി ഷൂട്ടിംഗ് തിരക്കില്‍; എത്രയും വേഗം വീട്ടിലെത്തി മക്കളെ താലോലിക്കണം; ചിത്രങ്ങളുമായി വിഘ്നേഷ് ശിവന്‍ 

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും തമിഴകത്തിന്റെ സംവിധായകന്‍ വിഘ്‌നേഷ് ശിവനും ആരാധകര്‍ക്ക് ഏറെയിഷ്ടമുള്ള താരങ്ങളാണ്.  ഉയിര്‍,  ഉലകംഎന്നിവരാണ് ദമ്പതികളുടെ ഇരട്ടക്കുട്ടികള്‍. 

ഇരുവരെയും വാടക ഗര്‍ഭധാരണത്തിലൂടെയാണ് നയന്‍താരയ്ക്കും വിക്കിക്കും മക്കളായി ലഭിച്ചത്. ഷൂട്ടിങ്ങിനു പോയാല്‍ പോലും മക്കളെ കൂടെക്കൂട്ടുന്ന പ്രകൃതക്കാരിയാണ് നയന്‍താര. മക്കള്‍ക്കൊപ്പമുള്ള കുറച്ചു ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരിക്കുകയാണ് വിഗ്നേഷ് ശിവന്‍. വീട്ടില്‍ പോയിട്ട് ആഴ്ചകളായി എന്ന് വിക്കിയുടെ ക്യാപ്ഷന്‍ വായിച്ചാല്‍ മനസിലാകും. അതിന്റെ കാരണം അവിടെത്തന്നെ പറയുന്നുണ്ട്. 

സിംഗപ്പൂരും മലേഷ്യയിലുമായി കുറച്ചുകാലം ഷൂട്ടിംഗ് തിരക്കിലായിരുന്നു വിഗ്നേഷ് ശിവന്‍. എത്രയും വേഗം വീട്ടിലെത്തി മക്കളെ താലോലിക്കുന്നതാണ് മനസ്സിലെ അടുത്ത പരിപാടി. ആഴ്ചകളായി തന്നേക്കാത്തിരിക്കുന്ന സ്നേഹം നുകരാന്‍ വിക്കിയുടെ മനസ്സ് വെമ്പല്‍ കൊള്ളുന്നു. 

എന്ത് ഷൂട്ടിംഗ് ആയിരുന്നു എന്ന കാര്യം വിക്കിയും നയന്‍സും വ്യക്തമാക്കുന്നില്ല. സിംഗപ്പൂരും മലേഷ്യയിലും വിഗ്നേഷ് ശിവനും നയന്‍താരയ്ക്കും അവരുടെ ബിസിനസുണ്ട്. സ്‌കിന്‍കെയര്‍ ബ്രാന്‍ഡ് ആയ നയന്‍ സ്‌കിന്‍ ഫ്രാഞ്ചൈസികള്‍ ഈ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
 

vignesh shares picture KIDS

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക