Latest News

വളരെ നാളുകള്‍ക്ക് ശേഷം എന്റെ ബോയ്‌സിനൊപ്പം ഒരു യാത്ര; വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ ചിത്രം പങ്കിട്ട് നയന്‍താര ആശ്വാസത്തില്‍ ആരാധകര്‍

Malayalilife
വളരെ നാളുകള്‍ക്ക് ശേഷം എന്റെ ബോയ്‌സിനൊപ്പം ഒരു യാത്ര; വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ ചിത്രം പങ്കിട്ട് നയന്‍താര ആശ്വാസത്തില്‍ ആരാധകര്‍

റെ നാളുകള്‍ക്ക് ശേഷം പ്രിയപ്പെട്ടവര്‍ക്കൊപ്പം യാത്ര ചെയ്യുന്നതിന്റെ സന്തോഷം പ്രകടിപ്പിച്ച് നടി നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും സൗദി അറേബ്യയിലേക്കുള്ള യാത്രമദ്ധ്യേ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഹൃദയസ്പര്‍ശിയായ ഒരു ചിത്രം പോസ്റ്റ് ചെയ്തു. 2022ലാണ് നയന്‍താരയും വിഘ്നേഷും വിവാഹിതരായത്.

മാര്‍ച്ച് 8 വെള്ളിയാഴ്ച, നയന്‍താര തന്റെ ഭര്‍ത്താവും ചലച്ചിത്ര നിര്‍മ്മാതാവുമായ വിഘ്‌നേഷ് ശിവനും അവരുടെ മക്കളായ ഉയിര്‍, ഉലഗ് എന്നിവരുമൊത്തുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തു. ഒരു വിമാനത്തില്‍ അവര്‍ സുഖമായി പരസ്പരം ഇരിക്കുമ്പോള്‍ അവര്‍ ഒരു യാത്ര ആരംഭിക്കുന്നത് കാണാം. മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ കൈകളില്‍ പിടിച്ച് ക്യാമറയ്ക്ക് പോസ് ചെയ്യുമ്പോള്‍ പുഞ്ചിരിച്ചു.

വിവാഹമോചന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ  ഇതാ വീണ്ടും റൊമാന്റിക് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി നയന്‍താര. കുടുംബത്തോടൊപ്പം ഒരു ലക്ഷ്വറി യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് നടി ഏറ്റവും ഒടുവില്‍ സ്റ്റോറിയായി പങ്കുവച്ചിരിയ്ക്കുന്നത്. വിക്കിയെ ടാഗ് ചെയ്തുകൊണ്ട്, 'നാളുകള്‍ക്ക് ശേഷം എന്റെ ബോയ്സിനൊപ്പം ഒരു യാത്ര' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. ചിത്രത്തില്‍ വളരെ സന്തോഷവതിയായി ചിരിച്ചു നില്‍ക്കുന്ന നയന്‍താരയെ കാണാം. മക്കളെ ഒരാളെ നയന്‍താര മാറോട് ചേര്‍ത്തു പിടിച്ചിരിക്കുന്നു, ഒരാള്‍ വിക്കിയുടെ കൈയ്യിലാണ്. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വളരെ ശക്തമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ് നയന്‍താരയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും, വിഘ്‌നേശ് ശിവനുമായുള്ള ബന്ധവും. 'കരഞ്ഞുകൊണ്ടാണെങ്കിലും അവള്‍ പറയും, അത് നേടിയെടുത്തു എന്ന്' എന്നു പറഞ്ഞുകൊണ്ട് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് നയന്‍താര വിഘ്‌നേശ് ശിവനെ അണ്‍ ഫോളോ ചെയ്തത്. അതോടെ വിവാഹ മോചന വാര്‍ത്തകള്‍ കത്തപ്പടര്‍ന്നു. തൊട്ടു പിന്നാലെ നയന്‍താരയുടെ പുതിയ ബിസിനസ്സിനെ കുറിച്ച് പോസ്റ്റിട്ടുകൊണ്ട് വിക്കി എത്തി. അതിന് ശേഷം നയന്‍വീണ്ടും വിക്കിയെ ഫോളോ ചെയ്യുകയും, ഒറുമിച്ചുള്ള റൊമാന്റിക് വീഡിയോകള്‍ പങ്കുവയ്ക്കുകയും ചെയ്തു.

അതോടെ ഗോസിപ്പുകള്‍ അവസാനിച്ചു. എന്തോ ചില സാങ്കേതിക കാരണങ്ങളാല്‍ നയന്‍ വിക്കിയെ അണ്‍ ഫോളോ ചെയ്തതാവും എന്നാണ് ആരാധകര്‍ കരുതിയത്. അത് പരിഹരിക്കപ്പെട്ടു, ഇരുവരും സ്‌നേഹത്തിലാണ് എന്നുള്ള വാര്‍ത്തകള്‍ വരുന്നതിനിടെ നയന്‍താരയുടെ അടുത്ത സ്റ്റോറി എത്തി. 'ഹ്ം.. എനിക്ക് നഷ്ടമായി' എന്ന് മാത്രം പറഞ്ഞായിരുന്നു ആ സ്റ്റോറി. 'ഞങ്ങള്‍ക്ക് ഹൃദയസ്തംഭം വരും, കാര്യം എന്താണെന്ന് പറയൂ' എന്ന് പറഞ്ഞ് ആരാധകര്‍ ആ സ്റ്റോറി ഷെയര്‍ ചെയ്യാന്‍ തുടങ്ങി. ഇപ്പോള്‍ അവസാനമായി താരം സോഷ്യല്‍ മീഡിയയില്‍ ഇട്ടതാണ് മക്കള്‍ക്കും വിക്കിയ്ക്കുമൊപ്പമുളള യാത്രയുടെ ചിത്രം. ഈ ഫോട്ടോ കണ്ടാല്‍ ബോധ്യമാവും ഇവര്‍ക്കിടയില്‍ യാതൊരു പ്രശ്‌നവും ഇല്ല എന്ന്.

എന്നാല്‍ ഇപ്പോള്‍ പങ്കുവച്ച ഫോട്ടോ കണ്ട് സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാത്ത അവസ്ഥയാണ് ആരാധകര്‍ക്ക്. എന്തിനാണിങ്ങനെ മാറ്റി മാറ്റി പറയുന്നത്, പബ്ലിസിറ്റി സ്റ്റണ്ട് ആണോ എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള കമന്റുകളും ഇതോടെ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

nayanthara and vignesh shivan fly

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക