Latest News

എനിക്ക് ഇത് കിട്ടി എന്ന് കണ്ണീരോട് കൂടിയും അവള്‍ പറയും; വിഘ്‌നേശ് ശിവനെ അണ്‍ഫോളൊ ചെയ്തതിന് പിന്നാലെ കുറിപ്പ് പങ്ക് വച്ച് നയന്‍താര;  ഇരുവരുടെയും ദാമ്പ്യത്യ ജിവീതം ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ പുതിയ പോസ്റ്റുമായി വിഘ്‌നേശും

Malayalilife
എനിക്ക് ഇത് കിട്ടി എന്ന് കണ്ണീരോട് കൂടിയും അവള്‍ പറയും; വിഘ്‌നേശ് ശിവനെ അണ്‍ഫോളൊ ചെയ്തതിന് പിന്നാലെ കുറിപ്പ് പങ്ക് വച്ച് നയന്‍താര;  ഇരുവരുടെയും ദാമ്പ്യത്യ ജിവീതം ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ പുതിയ പോസ്റ്റുമായി വിഘ്‌നേശും

ആറ് വര്‍ഷത്തോളം പ്രണയിച്ച ശേഷം വിവാഹിതരായ താര ജോഡികളാണ് സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വിഘ്‌നേഷ് ശിവനും നയന്‍താരയും. ഒന്നര വര്‍ഷം മുമ്പ് ചെന്നൈയില്‍ വെച്ച് നടന്ന ആഡംബര ചടങ്ങിലൂടെയാണ് ഇരുവരും വിവാഹിതരായത്. ദമ്പതികളുടെ ഇരട്ടകുഞ്ഞുങ്ങളുടെ ഒന്നാം പിറന്നാള്‍ അടുത്തിടെയാണ് കഴിഞ്ഞത്. 

സോഷ്യല്‍മീഡിയയില്‍ സജീവമായ താരങ്ങള്‍ തങ്ങളുടെ വിശേഷങ്ങളെല്ലാം പങ്ക് വക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് നയന്‍താര ഭര്‍ത്താവ് വിഘ്‌നേഷ് ശിവനെ ഇന്‍സ്റ്റാഗ്രാമില്‍ 'അണ്‍ഫോളോ' ചെയ്തതായുള്ള റെഡ്ഡിറ്റ് പോസ്റ്റാണ്.ഇതിനൊപ്പം തന്നെ നയന്‍താര തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍  വ്യക്തമല്ലാത്ത സന്ദേശവും ചര്‍ച്ചയാകുന്നുണ്ട്. ഇതെല്ലാം ചേര്‍ത്ത് വച്ച് വിഘ്നേഷും നയന്‍സും തമ്മിലുള്ള ബന്ധത്തില്‍ എല്ലാം ശരിയാണോ എന്ന തരത്തിലുള്ള ചോദ്യവും അഭ്യൂഹവും ഉയരുന്നുണ്ട്.

'കണ്ണീരോടെയാണെങ്കിലും അവള്‍ എന്നും 'എനിക്ക് അത് ലഭിച്ചു' എന്നെ പറയൂ'' എന്നാണ് നയന്‍താരയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് ഇല്ലായിരുന്ന നയന്‍താര 'ജവാന്‍' സിനിമയുടെ പ്രൊമോഷന്‍ വേളയിലാണ് ഔദ്യോഗികമായി ഇന്‍സ്റ്റാഗ്രാം പേജ് തുടങ്ങിയത്. 

അതേസമയം നയന്‍താര വിഘ്‌നേഷ് ശിവനെ ഇപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നതായി കാണിക്കുന്നുണ്ട്. വിഘ്‌നേഷിനെ ടാഗ് ചെയ്ത് കൊണ്ട് നയന്‍താര പങ്കിട്ട ചിത്രങ്ങളെല്ലാം തന്നെ അവരുടെ പ്രൊഫൈലില്‍ ഇപ്പോഴും ഉണ്ട്. കഴിഞ്ഞ ആഴ്ച നയന്‍താര തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പങ്കിട്ടിരുന്നു. ഹിന്ദി പ്രണയഗാനത്തിനൊപ്പം വിഘ്നേഷിനെ കൈ ചുറ്റി നില്‍ക്കുന്നതായിരുന്നു ചിത്രം. അതുകൊണ്ട് തന്നെ ഇരുവര്‍ക്കുമിടയില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

അഭ്യൂഹങ്ങള്‍ പ്രചരിക്കുമ്പോഴും നയന്‍സിന്റെ ഫോട്ടോ സ്റ്റോറിയാക്കിയിട്ടുണ്ട് വിഘ്‌നേഷ്. നയന്‍ സ്‌കിന്‍ എന്ന അവരുടെ സ്‌കിന്‍ കെയര്‍ ബ്രാന്‍ഡ് സ്‌പോണ്‍സര്‍ ചെയ്യുന്ന 'ഷീ ബ്യൂട്ടി അവാര്‍ഡ്സിന്റെ' പ്രഖ്യാപന പോസ്റ്ററാണ് വിക്കി പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ നയന്‍താരയുടെ പോസ്റ്റര്‍ ചിത്രം കാണാം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു നയന്‍താരയും സംവിധായകനായ വിഘ്‌നേഷ് ശിവനും തമ്മില്‍ വിവാഹിതരായത്. ഇരുവര്‍ക്കും രുദ്രോനീല്‍, ദൈവിക് എന്ന പേരുള്ള ഇരട്ടക്കുട്ടികളുമുണ്ട്. വിവാഹം കഴിഞ്ഞ് കുറച്ചു മാസങ്ങള്‍ക്കകമാണ് വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്. ഉയിര്‍, ഉലകം എന്നാണ് കുട്ടികളെ വിളിക്കുന്നത്. ഇരുവര്‍ക്കും ഇപ്പോള്‍ ഒന്നര വയസായി.

Vignesh Shivan puts an end to divorce rumours

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക