നടന്‍ പ്രദീപ് രംഗനാഥന്‍ നായകനായി തിയേറ്ററുകളില്‍ എത്തിയ സിനിമയാണ് ഡ്രാഗണ്‍. അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകനെ രജനികാന്ത് നേരില്‍ കണ്ട് അഭിനന്ദിച്ചിരിക്കുകയാണ്. ആ അനുഭവം അശ്വത് മാരിമുത്തു തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
' രജനികാന്ത് സാര്‍: എന്തൊരു എഴുത്താണ് അശ്വത്, അതിഗംഭീരം!
നല്ല സിനിമ ചെയ്യണം ആ സിനിമ രജനികാന്ത് സാര്‍ കണ്ട് വീട്ടിലേക്ക് വിളിച്ച് സിനിമയെ അഭിനന്ദിക്കുന്നു. ഇത് ഡയറക്ടര്‍ ആകാനായി കഷ്ടപ്പെട്ടു വരുന്ന എല്ലാ അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെയും സ്വപ്നമാണ്. അതുപോലെ എന്റെ സ്വപ്നം നിറവേറിയ ദിവസമായിരുന്നു ഇന്ന്' . അശ്വത് കുറിച്ചു.
ലവ് ടുഡേ എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥന്‍ നായകനായി എത്തിയ ചിത്രമാണ് ഡ്രാഗണ്‍. റൊമാന്റിക് കോമഡി ജോണറില്‍ ആണ് സിനിമ. അനുപമ പരമേശ്വരന്‍, കയതു ലോഹര്‍, ഗൗതം വാസുദേവ് മേനോന്‍, ജോര്‍ജ് മരിയന്‍, കെ എസ് രവികുമാര്‍ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍.വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എജിഎസ് എന്റര്‍ടൈയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന സിനിമയാണിത്. കല്‍പ്പാത്തി എസ് അഘോരം, കല്‍പ്പാത്തി എസ് ഗണേഷ്, കല്‍പ്പാത്തി എസ് സുരേഷ് എന്നിവരാണ് സിനിമയുടെ നിര്‍മാതാക്കള്‍.