ധനുഷും മഞ്ജു വാര്യരും ഒന്നിച്ച ചിത്രമാണ് അസുരന്‍. വെട്രിമാരനായിരുന്നുചിത്രം സംവിധാനം ചെയ്തത്.ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്ക് പച്ചൈമ്മാള്‍ എന്ന കഥാപാത്രം വലിയ പ്രശംസ നേടിക്കൊടുത്തിരുന്നു. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് സിനിമയ്ക്ക് ആധാരമായത്.
അതേസമയം വെങ്കിടേഷ് നായകനായി അസുരന്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ്.ശ്രിയ ശരണായിരിക്കും തെലുങ്ക് റീമേക്കില്‍ നായികയാകുക എന്നതാണ് റിപ്പോര്‍ട്ട്. തെലുങ്കില്‍ അസുരന്‍ സംവിധാനം ചെയ്യുന്നത് ഓംകാര്‍ ആണ്.