മിനിസ്‌ക്രീനിലൂടെയും ബിഗ്സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് വീണ നായര്‍. ഭര്‍ത്താവും കുഞ്ഞുമായി നല്ലൊരു കുടുംബ ജീവിതമാണ് നടി നയിച്ചിരുന്നെങ്കിലും താരത്തിന്റെ ജീവിതത്തില്‍ അപ്രതീക്ഷിത സംഭവങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളായി നടക്കുന്നത്. ആര്‍ജെ അമന്‍ എന്ന് അറിയപ്പെടുന്ന സ്വാതി സുരേഷ് ഭൈമിയായിരുന്നു വീണയുടെ മുന്‍ ഭര്‍ത്താവ്. ഇരുവരും ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവാഹമോചിതരായത്. വളരെ സന്തോഷത്തോട് കൂടിയാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഇവര്‍ക്ക് ഒരു മകന്‍ ഉണ്ട്. അമ്പാടി എന്നാണ് ഇവരുടെ മകന്റെ പേര്. വീണയും വീണയുടെ മുന്‍ ഭര്‍ത്താവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സ്വന്തം വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനോടൊപ്പം മകന്റെ വിശേഷങ്ങളും അമ്പാടിയുമൊത്തുള്ള ചിത്രങ്ങളും വീണയും അമനും പങ്കുവെക്കാറുണ്ട്. വീണയ്‌ക്കൊപ്പമാണ് മകന്‍ നില്‍ക്കുന്നത് എങ്കിലും അമന്റൊപ്പം ഇടയ്ക്ക് അമ്പാടി പോകാറുണ്ട്. ഇപ്പോഴിതാ തന്റെ മകന്‍ ആദ്യമായി ശബരിമലയ്ക്ക് പോകാന്‍ മാല ഇട്ടതിന്റെ വീഡിയോയാണ് വീണ തന്റെ ഇന്‍സ്റ്റായിലുടെ പങ്കുവെച്ചിരിക്കുന്നത്.
അങ്ങനെ കന്നി അയ്യപ്പനായി മാല ഇട്ടു. ഇനി വൃതശുദ്ധിയുടെ ദിനങ്ങള്‍. സ്വാമിയെ ശരണമയ്യപ്പാ എന്ന് ക്യാപ്ഷനോടെയാണ് വീണ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അയ്യപ്പനെ കാണുക എന്നത് അമ്പാടിയുടെയും വലിയ മോഹങ്ങളില്‍ ഒന്നായിരുന്നു. അതാണ് ഇപ്പോള്‍ സാക്ഷാത്കരിക്കാന്‍ പോകുന്നത്. അമ്പലനടയില്‍ വച്ചാണ് അമ്പാടി മാല ഇട്ടത്. ക്ഷേത്രത്തില്‍ പൂജിച്ച മാല പൂജാരി കൈയ്യില്‍ കൊടുക്കയും തുടര്‍ന്ന് ഭഗവാന്റെ മുന്നില്‍ വച്ച് തന്നെ മാലയിടകയും ആരുന്നു. തുടര്‍ന്ന് അമ്പലത്തിന്റെ പുറത്ത് കൂടി നടന്ന് വരുന്ന അമ്പാടിയെ വീഡിയോയില്‍ കാണാന്‍ സാധിക്കും. നിരവധിയാളുകളാണ് വീഡിയോയിക്ക് കമന്റ് ചെയ്തിട്ടുള്ളത്. സ്വാമി ശരണം എന്നാണ് എല്ലാ ആരാധകരും കമന്റ് ചെയ്തിരിക്കുന്നത്.
''കഴിഞ്ഞ ഫെബ്രുവരിയിലാണ് മ്യൂച്ചലി രണ്ട് പേരും പിരിഞ്ഞത്. അതില്‍ റിഗ്രറ്റ് ഒന്നുമില്ലെന്നും. കണ്ണന്‍ ഇപ്പോള്‍ ഹാപ്പി ആണെന്നും വീണ പറഞ്ഞിരുന്നു. ചേരേണ്ടത് ചേരണം എന്നു പറയില്ലേ. ഞാന്‍ ഒരു പക്ഷേ ഇങ്ങനെ മാറിയതുകൊണ്ടായിരിക്കും, എനിക്കു തന്നെ അറിയാം ഞാന്‍ പഴയ ഞാന്‍ അല്ല ഇപ്പോള്‍. ഞാന്‍ എന്തിനെയും ഫേസ് ചെയ്യാന്‍ നല്ല രീതിയില്‍ പഠിച്ചു. കുലസ്ത്രീ പരിവേഷമായിരുന്നു എനിക്ക്. പക്ഷേ, അതൊന്നുമല്ല ലൈഫ് എന്നു ഇപ്പോഴാണ് എനിക്കു മനസ്സിലായത് എന്നും വീണ മുന്‍പ് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് ചേര്‍ന്ന ആളാണ് ഇപ്പോള്‍ കൂടെയുള്ളത്. അറിഞ്ഞിടത്തോളം അവര് നല്ല സ്ത്രീയാണ്. ചേരേണ്ടത് തന്നെയാണ് ചേര്‍ന്നേക്കുന്നത്. എനിക്ക് വിഷമമുണ്ടോന്ന് ചോദിച്ചാല്‍, മനുഷ്യനല്ലേ...''എന്നും വീണ മുന്‍പൊരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഗായകനും സംഗീതജ്ഞനും ഡാന്‍സറും റേഡിയോ ജോക്കിയും ഒക്കെയാണ് ആര്‍ജെ അമന്‍. വീണയുടെയും അമന്റെയും പ്രണയവിവാഹം ആയിരുന്നു. രണ്ട് പേരുടെയും പ്രണയത്തെ കുറിച്ചൊക്കെ തുറന്ന് സംസാരിച്ചിട്ടുണ്ട് അമന്‍. വീണയുമായുള്ള വിവാഹ മോചനത്തിന് ശേഷം അമന്‍ മറ്റൊരു പെണ്‍കുട്ടിയായി പ്രണയത്തിലാണ്. റീബ റോയി എന്നാണ് പേര്. അവരുമായുള്ള വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് അമന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിവാഹമോചനത്തിന് ശേഷം അമന്‍ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. ഞങ്ങള്‍ വേര്‍പിരിഞ്ഞു, മകന്റെ കാര്യത്തിനായി ഞാനെപ്പോഴും കൂടെയുണ്ടാവും. അച്ഛനെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളില്‍ നിന്നും ഞാന്‍ ഒഴിഞ്ഞ് മാറുകയില്ല. അത്ര എളുപ്പമുള്ള കാര്യമല്ല ഇത്. ചില സമയത്ത് ജീവിതം ഇങ്ങനെയാണ്, നമ്മള്‍ ശക്തരായി നിന്നേ പറ്റൂ. പ്രിയപ്പെട്ടവരെല്ലാം എന്നെ മനസിലാക്കി കൂടെനില്‍ക്കണമെന്നുമായിരുന്നു വിവാഹ മോചന സമയത്ത് സ്വാതി കുറിച്ചത്. സോഷ്യല്‍മീഡിയയിലൂടെ നിമിഷനേരം കൊണ്ട് ഈ പോസ്റ്റ് വൈറലായി മാറുകയും ചെയ്തു.