ടെലിവിഷന്‍ സീരിയലില്‍ തുടങ്ങി സിനിമയില്‍ തിളങ്ങിയ നടപടിയാണ് വീണ നായര്‍. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ എത്തിയതോടെയും വീണ ശ്രദ്ധ നേടിയിരുന്നു. വീണയുടെ വിവാഹമോചന വാർത്ത കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടംപിടിച്ചിരുന്നു.ഭര്‍ത്താവ് ആര്‍ ജെ അമനോടൊപ്പം തിരുവനന്തപുരം കുടുംബ കോടതിയിലെത്തിയ വീണ, ഔദ്യോഗികമായി വിവാഹമോചനത്തിന്റെ നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്.അമനോടൊപ്പം കുടുംബ കോടതിയില്‍ നില്‍ക്കുന്ന വീണയുടെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
എല്ലാത്തിനും ഫുള്‍ സ്റ്റോപ്പ് ഇടേണ്ട സമയമായെന്നും അത് ഉടനെ തന്നെ എല്ലാവരെയും അറിയിക്കുമെന്നും ഒരു അഭിമുഖത്തില്‍ വീണ നായര്‍ തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ ഇതിന്റെ കാരണം താരം വെളിപ്പെടുത്തിയിരുന്നില്ല.
ഇതിനിടെ വീണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റും ഏറെ ചര്‍ച്ചയായി. ''ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഒരുപാട് ആലോചിച്ച് രണ്ട് വര്‍ഷത്തിന് ശേഷം ഇതാണ് ശരിയെന്ന് തോന്നി. എല്ലാവരും സന്തോഷമായിരിക്കട്ടെ''- എന്നാണ് വീണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
നടി അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്.
വിവാഹമോചനത്തെ കുറിച്ചുള്ള ചോദ്യത്തിന്, 'കയ്യിൽ കുറേ കാശുണ്ടെങ്കിൽ എല്ലാം ആയെന്നാണ്. പക്ഷേ ഒരിക്കലും അല്ല. സമാധാനമാണ് ജീവിതത്തിൽ വേണ്ടത്. സമാധാനമായി ഉറങ്ങണം. എന്റെ സന്തോഷം എന്നത് സമാധാനമാണ്. എല്ലാത്തിനും ഒരു ഫുൾ സ്റ്റോപ്പ് ഉണ്ടാവുമല്ലോ. അതുപോലൊരു ഫുൾ സ്റ്റോപ് വിവാഹ ജീവിതത്തിനും ഉണ്ടാവും. മുന്നോട്ടുള്ള അദ്ദേഹത്തിന്റെ ജീവിതത്തിൽ പുള്ളിക്കാരിയാണ് കൺഫർട്ട് എങ്കിൽ ഞാൻ എന്നാ പറയാനാ(അടുത്തിടെ വീണയുടെ മുൻ ഭർത്താവ് ഒരു യുവതിയ്ക്ക് ഒപ്പമുള്ള പോസ്റ്റ് പങ്കിട്ടിരുന്നു). എനിക്ക് മകനുണ്ട്. ഒത്തിരി ദൂരം മുന്നോട്ട് പോകാനുണ്ട്. എന്റെ ഉള്ളിൽ എന്റെ കുറച്ച് കാര്യങ്ങളുണ്ടാവും. അത് ലോകത്തുള്ള ഒരാൾക്കും അറിയില്ല. എനിക്ക് മാത്രമെ അറിയൂ. അതിൽ സുഖമാണെങ്കിലും ദുഖം ആണെങ്കിലും ഞാൻ ഹാപ്പിയാണ്. അല്ലെങ്കിലും ആർക്കാണ് നമ്മുടെ വിഷമം കാണാൻ ആഗ്രഹം', എന്നായിരുന്നു വീണ നൽകിയ മറുപടി. ഓണ്‍ലൈന്‍ മലയാളി എന്‍റര്‍ടെയ്ന്‍മെന്‍റ്സിനോട് ആയിരുന്നു നടിയുടെ പ്രതികരണം.
അതേസമയം, തന്റെ മകന്‍ സന്തോഷവാനാണെന്നും വീണ വ്യക്തമാക്കി. 'എന്റെ മകന്‍ ഭയങ്കര സന്തോഷത്തിലാണ്. അവന്‍ ഞങ്ങളെ രണ്ട് പേരെയും ഒരു പോയന്റിലും മിസ് ചെയ്യുന്നില്ല. കണ്ണന്‍ വരുമ്പോള്‍ അവര്‍ പുറത്തുപോകാറുണ്ട്. അവന് അച്ഛന്റെ സ്നേഹം കിട്ടുന്നുണ്ട്. അമ്മയെന്ന രീതിയിലുള്ള സ്നേഹം കൊടുക്കാനേ എനിക്ക് പറ്റുകയുള്ളൂ. അച്ഛന്റെ സ്നേഹം കൊടുക്കാന്‍ പറ്റില്ല. അതവന് ഭര്‍ത്താവിലൂടെ കിട്ടുന്നുണ്ട്. ഞങ്ങള്‍ തമ്മിലുള്ള പ്രശ്നം അത് ഞങ്ങളുടെ പ്രശ്നം മാത്രമാണ്.
എല്ലാവരുടെയും ജീവിതത്തില്‍ എല്ലാ കാര്യത്തിനും ഒരു ഫുള്‍ സ്റ്റോപ്പുണ്ടാകും. അതുപോലൊരു ഫുള്‍ സ്റ്റോപ്പ് അതിലും ഉണ്ടാകും. എങ്ങിനെയാണ് ആ ഫുള്‍ സ്റ്റോപ്പ് എന്നത് എല്ലാവരേയും അറിയിക്കും.സ്വന്തം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാനുള്ള എല്ലാ സ്വാതന്ത്ര്യവും അദ്ദേഹത്തിനുണ്ട്. എനിക്ക് ഒരു മകനുണ്ട്. എനിക്ക് ഒരുപാട് കാര്യങ്ങള്‍ നോക്കിനടത്താനുണ്ട്. പ്രഫഷനായി മുന്നോട്ട് പോകുന്നു. വീണ നായര്‍ പറഞ്ഞു.
വീണയും ആര്‍ജെ അമനും ഏറെ നാളായി ഇരുവരും അകന്ന് താമസിക്കുകയായിരുന്നു. എന്നാല്‍ മകന്റെ കാര്യങ്ങളെല്ലാം ഇരുവരും ഒരുമിച്ചാണ് ചെയ്യുന്നത്.