Latest News

നയന്‍താരയെ പെണ്‍പട്ടിയോട് ഉപമിച്ച് വനിത വിജയകുമാറിന്റെ ചീത്ത വിളി; പച്ചയ്ക്ക് ആക്ഷേപിച്ചതിനെതിരെ വാള്‍ എടുത്ത് നയന്‍സ് ആരാധകരും; ലേഡി സൂപ്പര്‍ സ്റ്റാറിനെ മാന്തിയ വനിത ഒടുവില്‍ ട്വിറ്ററും പൂട്ടി ഓടി

Malayalilife
നയന്‍താരയെ പെണ്‍പട്ടിയോട് ഉപമിച്ച് വനിത വിജയകുമാറിന്റെ ചീത്ത വിളി; പച്ചയ്ക്ക് ആക്ഷേപിച്ചതിനെതിരെ വാള്‍ എടുത്ത് നയന്‍സ് ആരാധകരും; ലേഡി സൂപ്പര്‍ സ്റ്റാറിനെ മാന്തിയ വനിത ഒടുവില്‍ ട്വിറ്ററും പൂട്ടി ഓടി

തെന്നിന്ത്യന്‍ താരം വനിത വിജയകുമാറിന്റെ മൂന്നാം വിവാഹം ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്നത്. സിനിമാരംഗത്ത് നിന്നും തന്നെയുള്ള പീറ്ററാണ് വനിതയെ വിവാഹം കഴിച്ചത്. ഇപ്പോള്‍ ഇതിന്റെ പേരിലുള്ള വിഴുപ്പലക്കലുകളാണ് ഇപ്പോള്‍ തമിഴില്‍ നടക്കുന്നത്. വിവാഹമോചനം നേടാതെ മറ്റൊരു വിവാഹം പീറ്റര്‍ കഴിച്ചെന്ന് ആരോപിച്ച് ഭാര്യ രംഗത്തെത്തിയിരുന്നു. ഇതോടെ നടി ലക്ഷ്മി രാമകൃഷ്ണന്‍ വനിതയെയും ഭര്‍ത്താവിനെയും കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. ലക്ഷമിയുടെ ട്വീറ്റിന് ചുട്ട മറുപടിയുമായി വനിതയും എത്തിയിരുന്നു. ഇതുവരെയും ട്വീറ്റിലൂടെയായിരുന്ന വനിതയുടെയും ലക്ഷ്മി  രാമ കൃഷ്ണന്റെയും യുദ്ധം കഴിഞ്ഞ ദിവസം ലൈവില്‍ എത്തിയിരുന്നു. ഇരുവരും ലൈവില്‍ ഒരു അഭിമുഖത്തിനെത്തിയതാണെങ്കിലും തുടുങ്ങും മുമ്പേ ഇരുവരും ലൈവില്‍ ചീത്ത വിളിക്കുകയായിരുന്നു. ലക്്ഷ്മിയെ ചെരുപ്പൂരി അടിക്കുമെന്ന് വരെ വനിത പറഞ്ഞിരുന്നു.

ഇപ്പോഴിതാ ലക്ഷ്മിയുമായുള്ള വഴക്കിനിടയില്‍ നയന്‍താരയെ വരെ ഈ പ്രശ്‌നത്തിലേക്ക് വലിച്ചിഴച്ച് വനിത പുലിവാല് പിടിച്ചിരിക്കയാണ്. നടി നയന്‍താരക്കെതിരെ നടത്തിയ ട്വീറ്റ് വിവാദമായതോടെ ആരാധകര്‍ വനിതയ്ക്കു നേരെ തിരിഞ്ഞു. സൈബര്‍ ആക്രമണം രൂക്ഷമായതോടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി നടി സ്ഥലം വിട്ടു. ലക്ഷ്മി നാരായണന്‍, കസ്തൂരി ശങ്കര്‍ എന്നിവരെ ടാഗ് ചെയ്താണ് വനിത ട്വീറ്റ് ചെയ്തത്. ട്വീറ്റില്‍ പെണ്‍പട്ടിയോട് നയന്‍താരയെ ഉപമിച്ചാണ് മോശം ഭാഷയില്‍ വനിത ആക്ഷേപിച്ചത്.

'ലക്ഷ്മി നാരായണന്‍, കസ്തൂരി ശങ്കര്‍ നിങ്ങളോടാണ് ചോദ്യം. അങ്ങനെയെങ്കില്‍ പ്രഭുദേവയ്‌ക്കൊപ്പം താമസിച്ചിരുന്നപ്പോള്‍ നയന്‍താരയും മോശം സ്ത്രീ ആയിരുന്നില്ലേ; അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളുടെ അമ്മയുമായ റംലത്ത് കോടതിയിലും മാധ്യമങ്ങള്‍ക്ക് മുമ്പിലും എത്തിയപ്പോള്‍ നിങ്ങള്‍ എന്തുകൊണ്ട് ശബ്ദിച്ചില്ല.' എന്നാണ് വനിത ട്വീറ്റ് ചെയ്തത്.

ഇതോടെ നയന്‍താര ആരാധകര്‍ വനിതയ്ക്കു നേരെ തിരിഞ്ഞു. വേറെ ആരെ വേണമെങ്കിലും പറഞ്ഞോ, നയന്‍താരയെ തൊട്ടാല്‍ കളിമാറുമെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. സംഭവം കൈവിട്ടുപോയതോടെ ഈ ട്വീറ്റ് വനിത നീക്കം ചെയ്തു. ഇക്കാര്യങ്ങളിലേക്ക് അനാവശ്യമായി നയന്‍താരയെ വലിച്ചിഴച്ചതിന് താരത്തിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ആരാധകര്‍ രംഗത്തെത്തിയത്. എന്തായാലും സൈബര്‍ ആക്രമണം രൂക്ഷമായതോടെയാണ് നടി ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി ഡിആക്ടിവേറ്റ്  ചെയ്തത്.

Vanitha Vijayakumar against Nayanthara

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക