ജൂലായ് 18.പ്രശസ്ത സംവിധായകന്‍ ജോഷിയുടെ ജന്മദിനമായ ഇന്ന് ഇന്ത്യന്‍ ചലച്ചിത്രലോകത്തെ ആവേശഭരിതമാക്കി കൊണ്ട് പിറന്നാള്‍ സമ്മാനമായി പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിറ്റ് മേക്കറായജോഷി,പാന്‍-ഇന്ത്യന്‍ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ ഉണ്ണി മുകുന്ദനുമായി ഒരു ഹൈ-ഒക്ടേന്‍ ആക്ഷന്‍ ചിത്രത്തിനായി ഒന്നിക്കുന്നു. പ്രേക്ഷകര്‍ ഏറേ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇവരുടെ ആദ്യത്തെ ഈ കൂട്ടുകെട്ട് ഇന്ത്യന്‍ സിനിമയില്‍ ഒരു വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം, ആക്ഷന്‍ സിനിമയുടെ നിലവാരം ഉയര്‍ത്തുന്നതായിരിക്കു മെന്നും ഉണ്ണി മുകുന്ദന്‍ ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പില്‍ എത്തുമെന്നും, അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നു.ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍,ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ഐന്‍സ്റ്റിന്‍ സാക് പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രംനിര്‍മ്മിക്കുന്നത്.
പൊറിഞ്ചു മറിയം ജോസിന് ശേഷം അഭിലാഷ് എന്‍ ചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും .പാന്‍-ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററായ മാര്‍ക്കോയുടെ റെക്കോര്‍ഡ് വിജയത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
കഴിഞ്ഞ ഒരു മാസമായി ഉണ്ണി മുകുന്ദന്‍ ഈ ചിത്രത്തിനു വേണ്ടി ദുബായില്‍ ട്രെയ്‌നിങിലാണ്. ജോഷിയുടെ ഈ ജന്മദിനത്തിലെ അടിപൊളി പ്രഖ്യാപനത്തോടെ പ്രേക്ഷകര്‍ ഏറേ ആവേശത്തിമിര്‍പ്പിലാണ്.