Latest News

റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ രണ്ട് ബിഗ് ബഡ്ജക്ട് സിനിമകളില്‍ ഉണ്ണി മുകുന്ദന്‍; നടന്റെ പിറന്നാള്‍ ദിനത്തില്‍ വമ്പന്‍ അപ്‌ഡേറ്റുമായി റിലയന്‍സ്

Malayalilife
റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ രണ്ട് ബിഗ് ബഡ്ജക്ട് സിനിമകളില്‍ ഉണ്ണി മുകുന്ദന്‍; നടന്റെ പിറന്നാള്‍ ദിനത്തില്‍ വമ്പന്‍ അപ്‌ഡേറ്റുമായി റിലയന്‍സ്

ഇന്ന് പ്രിയ നടന്‍ ഉണ്ണി മുകുന്ദന്റെ ജന്മദിനം.ഈ സന്തോഷ ദിനത്തില്‍ സിനിമാ പ്രേക്ഷകര്‍ക്ക് ആവേശം പകരുന്ന ഒരു വാര്‍ത്ത റിലയന്‍സ് പുറത്ത് വിട്ടു. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ  രണ്ട് ബിഗ് ബഡ്ജക്ട് സിനിമകളില്‍ ഉണ്ണി മുകുന്ദന്‍ അഭിനയിക്കുവാന്‍ കരാര്‍ ചെയ്യപ്പെട്ടു.

മാര്‍ക്കോ യ്ക്ക് ശേഷം പാന്‍-ഇന്ത്യന്‍ ആക്ഷന്‍ താരമായി മാറിയ ഉണ്ണിമുകുന്ദന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരിക്കുമിത്.മലയാള സിനിമാ നടന്മാരുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു സഹകരണം സംഭവിക്കുന്നത്.

ഉണ്ണി മുകുന്ദന്‍ അടുത്തിടെ പ്രഖ്യാപിച്ച 'മാ വന്ദേ' എന്ന ചിത്രത്തില്‍ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ മോദിയായി അഭിനയിക്കുന്നു. ഇത് പാന്‍-വേള്‍ഡ് റിലീസ് ചിത്രമാണ്.സംവിധായകന്‍ ജോഷി യുടെ ജന്മദിനത്തില്‍  പ്രഖ്യാപിച്ച ജോഷിയുടെ ഉടന്‍ ആരംഭിക്കുന്നപാന്‍ ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് ഉണ്ണിമുകുന്ദന്‍.

എ എസ് ദിനേശ്.

unni mukundan to star in reliance

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES