Latest News

ഓസ്‌കര്‍ ലൈബ്രറിയില്‍ ഇടം നേടി ഉള്ളൊഴുക്കിന്റെ തിരക്കഥ; മലയാളത്തിന് അഭിമാനിക്കാവുന്ന നേട്ടത്തിന്റെ സന്തോഷം പങ്കുവച്ച് സംവിധായകന്‍ 

Malayalilife
 ഓസ്‌കര്‍ ലൈബ്രറിയില്‍ ഇടം നേടി ഉള്ളൊഴുക്കിന്റെ തിരക്കഥ; മലയാളത്തിന് അഭിമാനിക്കാവുന്ന നേട്ടത്തിന്റെ സന്തോഷം പങ്കുവച്ച് സംവിധായകന്‍ 

ര്‍വശി, പാര്‍വതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രമാണ് 'ഉള്ളൊഴുക്ക്'. സിനിമയുടെ തിരക്കഥ അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സിന്റെ ലൈബ്രറിയില്‍ ഇടം പിടിച്ചിരിക്കുകയാണ്. സംവിധായകന്‍ ക്രിസ്റ്റോ ടോമി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ഈ വര്‍ഷം ജൂണില്‍ തിയേറ്ററുകളിലെത്തിയ ചിത്രം വലിയ രീതിയില്‍ ചര്‍ച്ചയുണ്ടാക്കിയിരുന്നു. ചിത്രത്തിലെ പര്‍വതിയുടേയും ഉര്‍വശിയുടേയും പ്രകടനങ്ങള്‍ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങളും സിനിമക്ക് ലഭിച്ചു. ഉര്‍വശി മികച്ച നടിയായും അര്‍ജുന്‍ രാധാകൃഷ്ണന് ശബ്ദം നല്‍കിയ റോഷന്‍ മാത്യു മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റായും ജയദേവന്‍ ചക്കാടത്ത് മികച്ച ശബ്ദലേഖകനായും തിരഞ്ഞെടുക്കപ്പെട്ടു.

സുഷിന്‍ ശ്യാമായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. റോണി സ്‌ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്വിപിയുടെയും മക്ഗഫിന്‍ പിക്‌ചേഴ്‌സിന്റ ബാനറുകളില്‍ നിര്‍മിച്ച ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ നിര്‍വഹിച്ചത്. അസോ. പ്രൊഡ്യൂസര്‍: പഷന്‍ ലാല്‍,ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍, എഡിറ്റര്‍: കിരണ്‍ ദാസ്, സിങ്ക് സൗണ്ട് ആന്‍ഡ് സൗണ്ട് ഡിസൈന്‍: ജയദേവന്‍ ചക്കാടത്ത് -അനില്‍ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സൗണ്ട് റീ-റെക്കോര്‍ഡിങ്ങ് മിക്‌സര്‍: സിനോയ് ജോസഫ്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Christo Tomy (@christotomy)

Read more topics: # ഉള്ളൊഴുക്ക്
ullozhukku in oscar library

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക