Latest News

ഉളെളാഴുക്ക് കാണാന്‍ കാത്തിരിക്കുന്നുവെന്ന് സമാന്ത; താരത്തിന്റെ സ്റ്റോറി പങ്കുവെച്ച് പാര്‍വതി 

Malayalilife
 ഉളെളാഴുക്ക് കാണാന്‍ കാത്തിരിക്കുന്നുവെന്ന് സമാന്ത; താരത്തിന്റെ സ്റ്റോറി പങ്കുവെച്ച് പാര്‍വതി 

കിസ്റ്റോ ടോമിയുടെ സംവിധാനത്തില്‍ ഉര്‍വശിയും പാര്‍വതിയും ഒന്നിക്കുന്ന 'ഉള്ളൊഴുക്ക്' കാണാന്‍ കാത്തിരിക്കുന്നുവെന്ന് തെന്നിന്ത്യന്‍ താരം സമാന്ത. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം സിനിമ കാണാനുള്ള ആകാംഷ പങ്കുവെച്ചത്. 'ഇത് ഗംഭീരമായിട്ടുണ്ട്, കാത്തിരിക്കുന്നു' എന്നാണ് സാമന്ത കുറിച്ചത്. പാര്‍വതിയും നടിയുടെ സ്റ്റോറി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഏറെ ശ്രദ്ധ നേടിയ 'കറി ആന്‍ഡ് സയനൈഡ്' എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ജൂണ്‍ 21-നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റുവേഷങ്ങളില്‍ എത്തുന്നുണ്ട്. റോണി സ്‌ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്‌ചേഴ്‌സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം നിര്‍വഹിക്കുന്നത് റെവറി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്.

2018-ല്‍ ആമിര്‍ ഖാന്‍, രാജ് കുമാര്‍ ഹിറാനി എന്നിവര്‍ അടങ്ങുന്ന ജൂറിയുടെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ നടന്ന 'സിനിസ്ഥാന്‍ ഇന്ത്യ' തിരക്കഥ മത്സരത്തില്‍ 25 ലക്ഷം രൂപയുടെ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റോ ടോമിയുടെ തിരക്കഥയാണ് ഇപ്പോള്‍ 'ഉള്ളൊഴുക്ക് എന്ന സിനിമയാകുന്നത്. ഇതേ മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചത് ആമിര്‍ ഖാന്റെ നിര്‍മ്മാണത്തില്‍ ഈയടുത്ത് പുറത്തിറങ്ങിയ ബിപ്ലവ് ഗോസ്വാമിയുടെ 'ലാപതാ ലേഡീസ്' എന്ന തിരക്കഥയ്ക്കായിരുന്നു.


 

Read more topics: # ഉള്ളൊഴുക്ക്
samantha wait for ullozhukk

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക