Latest News

ഉള്ളില്‍ കൊള്ളുന്ന പ്രകടനം; ഇത് ഉര്‍വശിയുടെയും പാര്‍വതിയുടെയും ഉള്ളൊഴുക്ക്; പ്രീമിയര്‍ ഷോയ്ക്ക് മികച്ച അഭിപ്രയങ്ങളുമായി സിനിമപ്രവര്‍ത്തകര്‍; ഉള്ളൊഴുക്ക് തീയറ്ററിലേക്ക്

Malayalilife
ഉള്ളില്‍ കൊള്ളുന്ന പ്രകടനം; ഇത് ഉര്‍വശിയുടെയും പാര്‍വതിയുടെയും ഉള്ളൊഴുക്ക്; പ്രീമിയര്‍ ഷോയ്ക്ക് മികച്ച അഭിപ്രയങ്ങളുമായി സിനിമപ്രവര്‍ത്തകര്‍; ഉള്ളൊഴുക്ക് തീയറ്ററിലേക്ക്

കൊച്ചി ഫോറം മാള്‍ പിവിആറില്‍ വച്ചു നടന്ന ക്രിസ്റ്റോ ടോമിയുടെ ഉര്‍വശി - പാര്‍വതി ചിത്രം 'ഉള്ളൊഴുക്കി'ന്റെ സെലിബ്രിറ്റി പ്രിവ്യൂ ഷോയ്ക്കു ശേഷം ചിത്രത്തെ വാനോളം പുകഴ്ത്തി താരങ്ങള്‍. ഒട്ടേറെ താരങ്ങള്‍ പങ്കെടുത്ത പ്രിവ്യൂയില്‍ വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. 'കുട്ടനാടന്‍ ജീവിതം അനുഭവവേദ്യമാക്കുന്ന നല്ലൊരു ചിത്രം' എന്ന് സംവിധായകന്‍ ബ്ലെസ്സി അഭിപ്രായപ്പെട്ടു. 'അതിഗംഭീരമായ, ഒരു മസ്റ്റ് വാച്ച് ചിത്രമാണ് ഉള്ളൊഴുക്ക്' എന്നാണ് ഭ്രമയുഗത്തിന്റെ സംവിധായകന്‍ രാഹുല്‍  സദാശിവന്‍ അഭിപ്രായപ്പെട്ടത്. 'ചിത്രം വളരെയേറെ ഇഷ്ടപ്പെട്ടു. 

ഉള്ളില്‍ കൊള്ളുന്ന വിധത്തിലുള്ള പ്രകടനങ്ങളായിരുന്നു ചിത്രത്തിലേത്' എന്ന് പ്രശസ്ത അഭിനേത്രി നിഖില വിമല്‍ അഭിപ്രായപ്പെട്ടു. 'ഭയങ്കര രസമുള്ള ഫാമിലി ഡ്രാമയാണ്, ഇത്തരത്തില്‍ കഥകള്‍ ആലോചിക്കാന്‍ ക്രിസ്റ്റോ ടോമിയ്‌ക്കേ പറ്റൂ' എന്ന് അഭിനേതാവ് ജോജു അഭിപ്രായപ്പെട്ടു. പ്രിവ്യൂ കാണാനെത്തിയ മറ്റു താരങ്ങള്‍ക്കും സമാനമായ അഭിപ്രായങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഉള്ളൊഴുക്ക് നാളെ ജൂണ്‍ 21-ന് തീയറ്ററുകളിലെത്തും.

അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റുവേഷങ്ങളില്‍ എത്തുന്നുണ്ട്. റോണി സ്‌ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്‌ചേഴ്‌സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന  ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം നിര്‍വഹിക്കുന്നത് റെവറി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്. 

ഉള്ളൊഴുക്കിന്റെ അസോസിയേറ്റ് പ്രൊഡ്യൂസര്‍: പാഷാന്‍ ജല്‍, ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍, എഡിറ്റര്‍: കിരണ്‍ ദാസ്, സിങ്ക് സൗണ്ട് ആന്‍ഡ് സൗണ്ട് ഡിസൈന്‍: ജയദേവന്‍ ചക്കാടത്ത് & അനില്‍ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സൗണ്ട് റീ-റീക്കോര്‍ഡിങ്ങ് മിക്‌സര്‍: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ആംബ്രോ വര്‍ഗീസ്, കാസ്റ്റിംഗ് ഡയറക്ടര്‍: വര്‍ഷ വരദരാജന്‍, വിഎഫ്എക്‌സ്: ഐഡെന്റ് വിഎഫ്എക്‌സ് ലാബ്‌സ്, വിഎഫ്എക്‌സ് സൂപ്പര്‍വൈസേഴ്‌സ്: ശരത് വിനു & ജോബിന്‍ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ഡിഐ: രംഗ്‌റേയ്‌സ് മീഡിയ വര്‍ക്ക്‌സ് കൊച്ചി, വിഷ്വല്‍ പ്രൊമോഷന്‍സ്: അപ്പു എന്‍ ഭട്ടതിരി, പിആര്‍ഒ: ആതിര ദില്‍ജിത്ത്

Read more topics: # ഉള്ളൊഴുക്ക്
movie ullozhukku review

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക