Latest News

കേരളത്തിന് പുറത്തുനിന്ന് ആര്‍ ഡി എക്സിന് അംഗീകാരം ലഭിക്കുന്നത് ഞങ്ങള്‍ക്ക് അഭിമാനകരം; ഉദയനിധി സ്റ്റാലിന്റെ പ്രശംസക്ക് നന്ദി അറിയിച്ച് നീരജ് മാധവ്

Malayalilife
topbanner
കേരളത്തിന് പുറത്തുനിന്ന് ആര്‍ ഡി എക്സിന് അംഗീകാരം ലഭിക്കുന്നത് ഞങ്ങള്‍ക്ക് അഭിമാനകരം; ഉദയനിധി സ്റ്റാലിന്റെ പ്രശംസക്ക് നന്ദി അറിയിച്ച് നീരജ് മാധവ്

നീരജ് മാധവ്, ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ആര്‍ഡിഎക്സ് മികച്ച സിനിമയെന്ന് തെന്നിന്ത്യന്‍ താരം ഉദയനിധി സ്റ്റാലിന്‍. ഫെയ്സ്ബുക്കിലൂടെയാണ് താരം ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയത്. തിയറ്ററുകളില്‍ നിന്ന് തന്നെ ആര്‍ഡിഎക്സ് കാണണമെന്നും ചിത്രത്തിനു പിന്തുണ നല്‍കണമെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

ഇപ്പോഴിതാ ഉദയനിധിയുടെ പ്രതികരണത്തിന് നന്ദി അറിയിച്ചിരിക്കുകയാണ് ചിത്രത്തിലെ നായകന്മാരില്‍ ഒരാളായ നീരജ് മാധവ്.'ആര്‍ ഡി എക്സ്, മലയാളം സിനിമ! വളരെ മികച്ചത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആയോധന/ ആക്ഷന്‍ സിനിമ! തിയേറ്ററില്‍ തന്നെ പോയി കണ്ട് ഈ സിനിമയെ പിന്തുണയ്ക്കണം. ആര്‍ ഡി എക്സ് ടീമിന് അഭിനന്ദനങ്ങള്‍'- എന്നായിരുന്നു ഉദയനിധി സ്റ്റാലിന്‍ സമൂഹമാദ്ധ്യമത്തില്‍ കുറിച്ചത്. '

കേരളത്തിന് പുറത്തുനിന്ന് ആര്‍ ഡി എക്സിന് അംഗീകാരം ലഭിക്കുന്നത് ഞങ്ങള്‍ക്ക് അഭിമാനകരമാണ്. വളരെ നന്ദി' - എന്ന് ഉദയനിധിയുടെ പോസ്റ്റ് പങ്കുവച്ച് നീരജ് പറഞ്ഞു.

നവാഗതനായ നഹാസ് ഹിദായത്ത് ആണ് ആര്‍ ഡി എക്സിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരു പള്ളിപ്പെരുന്നാളിന് ഉണ്ടാവുന്ന പ്രശ്‌നങ്ങളും അതേ തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കെ.ജി.എഫ്, ബീസ്റ്റ്, വിക്രം എന്നീ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍പറിവ് ആണ് തീ പാറുന്ന ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. ബാബു ആന്റണി, ഐമ റോസ്മി, മഹിമ നമ്പ്യാര്‍, മാല പാര്‍വതി തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. ആദര്‍ശ് സുകുമാരനും ഷബാസ് റഷീദും ചേര്‍ന്നാണ് തിരക്കഥ. വീക്കെന്‍സ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം.

Read more topics: # ആര്‍ഡിഎക്സ്
udhayanidhi stalin praises rdx

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES