Latest News

സാമ്പത്തിക തട്ടിപ്പ് പരാതി;ആര്‍ഡിഎക്‌സ് നിര്‍മാതാക്കള്‍ക്കെതിരെ അന്വേഷണ ഉത്തരവിട്ട് കോടതി;  സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ലാഭവിഹിതവും കണക്കും നല്‍കിയില്ലെന്ന പരാതിയില്‍

Malayalilife
 സാമ്പത്തിക തട്ടിപ്പ് പരാതി;ആര്‍ഡിഎക്‌സ് നിര്‍മാതാക്കള്‍ക്കെതിരെ അന്വേഷണ ഉത്തരവിട്ട് കോടതി;  സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ലാഭവിഹിതവും കണക്കും നല്‍കിയില്ലെന്ന പരാതിയില്‍

സിനിമയ്ക്കായി മുടക്കിയ പണത്തിന്റെ ലാഭവിഹിതമോ കണക്കോ നല്‍കിയില്ലെന്ന പരാതിയില്‍ ആര്‍ഡിഎക്‌സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താനാണ് ഉത്തരവ്. സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഞ്ജന എബ്രഹാം നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. 6 കോടി രൂപ ചിത്രത്തിന് വേണ്ടി മുടക്കിയെന്നും 30% ലാഭവിഹിതമോ മുടക്കിയ പണമോ തിരിച്ചുനല്‍കിയില്ലെന്നും കാണിച്ചായിരുന്നു അഞ്ജന എബ്രഹാമിന്റെ പരാതി. തൃപ്പൂണിത്തുറ ഹില്‍ പാലസില്‍ നേരത്തെ പരാതി നല്‍കിയെങ്കിലും പൊലീസ് പരാതി സ്വീകരിക്കാതിരുന്നതുകൊണ്ടാണ് അഞ്ജന എബ്രഹാം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
 

producers sophia james paul

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES