Latest News

ഇതാര്... പാവങ്ങളുടെ ബ്രാഡ് പിറ്റോ? നടികര്‍ തിലകത്തിലെ ഡേവിഡ് പടിക്കലായി ടൊവിനോയുടെ പുതിയ ലുക്ക്; സോഷ്യല്‍മീഡിയയില്‍ നടന്റെ മേക്ക് ഓവര്‍ ശ്രദ്ധേയമാകുന്നു

Malayalilife
topbanner
ഇതാര്... പാവങ്ങളുടെ ബ്രാഡ് പിറ്റോ? നടികര്‍ തിലകത്തിലെ ഡേവിഡ് പടിക്കലായി ടൊവിനോയുടെ പുതിയ ലുക്ക്; സോഷ്യല്‍മീഡിയയില്‍ നടന്റെ മേക്ക് ഓവര്‍ ശ്രദ്ധേയമാകുന്നു

ടൊവിനോ തോമസിന്റെ നടികര്‍ തിലകത്തിലെ പുതിയ സ്റ്റൈലിഷ് പോസ്റ്റര്‍ പുറത്തിറങ്ങി.ടൊവിനോ തോമസ് തന്നെയാണ് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.സ്റ്റൈലിഷ് ഗെറ്റപ്പിലാണ് പുതിയ പോസ്റ്ററില്‍ ടൊവിനോ തോമസിനെ കാണാനാവുക. പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. അതില്‍ ഒരാള്‍ ടൊവിനോയെ വിശേഷിപ്പിച്ചത് 'പാവങ്ങളുടെ ബ്രാഡ് പിറ്റ്' എന്നാണ്. നേരത്തെ  നടികര്‍ തിലക ത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകളും പുറത്തിറങ്ങിയിരുന്നു. സിനിമയിലെ ടൊവിനോ തോമസിന്റെയും സൗബിന്‍ ഷാഹിറിന്റെയും ക്യാരക്ടര്‍ പോസ്റ്ററുകളാണ് പുറത്തിറങ്ങിയത്. ക്യാരക്ടര്‍ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

സൂപ്പര്‍ താരം ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. പല കാരണങ്ങളാല്‍ പ്രതിബന്ധങ്ങള്‍ നേരിടുന്ന ഡേവിഡ് പടിക്കല്‍ എന്ന സൂപ്പര്‍ താരത്തിന്റെ പ്രൊഫഷണല്‍ ജീവിതവും, ഈ വെല്ലുവിളികളില്‍ നിന്നും സ്വയം മോചിതനാകാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളുമാണ്  നടികര്‍ തിലക ത്തില്‍ ദൃശ്യവത്കരിക്കുക.അതേസമയം ബാല എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സൗബിന്‍ ഷാഹിറും അവതരിപ്പിക്കുക. 

ടൊവിനോ തോമസും സൗബിന്‍ ഷാഹിറും ഇതാദ്യമായാണ് ഒരു സിനിമയില്‍ ഒന്നിച്ചെത്തുന്നത്. സമീപകാല മലയാള സിനിമയില്‍ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം കൂടിയാണിത്. 120 ദിവസത്തെ ചിത്രീകരണമാണ്  നടികര്‍ തിലക ത്തിനുള്ളത്. ദുബായ്, കശ്മീര്‍, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം.

ജീന്‍ പോള്‍ ലാല്‍ (Jean Paul Lal) ആണ് സിനിമയുടെ സംവിധാനം. ഭാവനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ടൊവിനോ തോമസിനെ കൂടാതെ ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, രഞ്ജിത്ത്, ഇന്ദ്രന്‍സ്, ലാല്‍, മണിക്കുട്ടന്‍, ബാലു വര്‍ഗീസ്, അല്‍ത്താഫ് സലിം, സുരേഷ് കൃഷ്ണ, മധുപാല്‍, ഗണപതി, ഖാലിദ് റഹ്മാന്‍, സഞ്ജു ശിവറാം, മാലാ പാര്‍വതി, ജയരാജ് കോഴിക്കോട്, അഭിരാം പൊതുവാള്‍, ബിപിന്‍ ചന്ദ്രന്‍, മനോഹരി ജോയ്, അഖില്‍ കണ്ണപ്പന്‍, ദേവിക ഗോപാല്‍, രജിത് കുമാര്‍, ബേബി ആരാധ്യ, ഖയസ് മുഹമ്മദ്, ജസീര്‍ മഹമ്മദ് തുടങ്ങിയവും ചിത്രത്തില്‍ അണിനിരക്കും.

സുവിന്‍ എസ് സോമശേഖരനാണ്  നടികര്‍ തിലക ത്തിന്റെ തിരക്കഥ. ആല്‍ബി- ഛായാഗ്രഹണം, രതീഷ് രാജ്- എഡിറ്റിങ്. യക്സിന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം. കലാസംവിധാനം - പ്രശാന്ത് മാധവ്, മേക്കപ്പ് - ആര്‍.ജി വയനാടന്‍, വസ്ത്രാലങ്കാരം - ഏക്ത ഭട്ടേത്, ചീഫ് അസോസിയേറ്റ് - നിതിന്‍ മൈക്കിള്‍, സൗണ്ട് ഡിസൈന്‍ - അരുണ്‍ വര്‍മ തമ്പുരാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മനോജ് കാരന്തൂര്‍, ഓഡിയോഗ്രഫി - ഡാന്‍ ജോസ് എന്നിവരും നിര്‍വഹിക്കും

 

tovino thomas new look

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES