Latest News

2005ല്‍ നടന്ന മിസ്റ്റര്‍ തൃശൂര്‍ മത്സരാര്‍ത്ഥികളിലൊരാളായി സൂപ്പര്‍ താരവും; ടോവിനോ ശരീര സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലാകുമ്പോള്‍

Malayalilife
topbanner
 2005ല്‍ നടന്ന മിസ്റ്റര്‍ തൃശൂര്‍ മത്സരാര്‍ത്ഥികളിലൊരാളായി സൂപ്പര്‍ താരവും; ടോവിനോ ശരീര സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലാകുമ്പോള്‍

ലയാളത്തിലെ യുവനടന്മാരില്‍ ഏറെ ശ്രദ്ധേയനായ നടനാണ് ടൊവിനോ തോമസ്. ദീര്‍ഘനാളത്തെ പരിശ്രമങ്ങള്‍ക്കും കഷ്ടപ്പാടിനും ശേഷമാണ് ടൊവിനോ താരമായി മാറിയതെന്ന് നടന്‍ തന്നെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു ശരീരസൗന്ദര്യ മത്സരത്തിന്റെ ഫോട്ടോയാണ്.

2005ല്‍ നടന്ന ഈ ശരീര സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്ന താരത്തെയാണ് ചിത്രത്തില്‍ കാണാനാവുക.മത്സരത്തില്‍ 35 ാം നമ്പറുകാരനായാണ് ടോവിനോ പങ്കെടുക്കുന്നത്. അതേസമയം, പഠിക്കുന്ന കാലത്തു തന്നെ ശരീര സൗന്ദര്യത്തില്‍ ഇത്രയും ശ്രദ്ധിക്കുന്ന ആളായിരുന്നോ ടോവിനോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ടൊവിനോ തോമസ്. 2012ല്‍ പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരം ഈ വര്‍ഷം തന്റെ അഭിനയജീവിതത്തില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കി.

അഭിനയജീവിതത്തില്‍ വഴിത്തിരിവായത് ഗപ്പി എന്ന സിനിമ ആയിരുന്നു. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി എന്ന സിനിമയിലൂടെ മലയാളികളുടെ സൂപ്പര്‍ ഹിറോ ആയി മാറി ടോവിനോ.

TOVINO participated mr thrissur Competition

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES