Latest News

ഒന്‍പതാം ദിവസവും ഒരുതരം ആരോഗ്യ പ്രശ്‌നവും ഇല്ലാത്ത എന്നെ ബലമായി ഹോസ്പിറ്റലില്‍ എത്തിച്ച് അനാവശ്യമായി മരുന്നുകള്‍ കയറ്റാനുള്ള ശ്രമം പൊലീസ് നടത്തുന്നതിനാല്‍ നിരാഹാര സമരം അവസാനിപ്പിച്ചു;സമരം മുന്നോട്ട് കൊണ്ടുപോകാന്‍ സത്യാഗ്രഹം എന്നത് മാത്രമേ വഴിയുള്ളു; സനല്‍കുമാര്‍ ശശിധരന്റെ കുറിപ്പ്

Malayalilife
ഒന്‍പതാം ദിവസവും ഒരുതരം ആരോഗ്യ പ്രശ്‌നവും ഇല്ലാത്ത എന്നെ ബലമായി ഹോസ്പിറ്റലില്‍ എത്തിച്ച് അനാവശ്യമായി മരുന്നുകള്‍ കയറ്റാനുള്ള ശ്രമം പൊലീസ് നടത്തുന്നതിനാല്‍ നിരാഹാര സമരം അവസാനിപ്പിച്ചു;സമരം മുന്നോട്ട് കൊണ്ടുപോകാന്‍ സത്യാഗ്രഹം എന്നത് മാത്രമേ വഴിയുള്ളു; സനല്‍കുമാര്‍ ശശിധരന്റെ കുറിപ്പ്

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍.
കഴിഞ്ഞ ഒന്‍പത് ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ തുടര്‍ന്നു വന്ന  സമരംപൊലീസുകാര്‍ ഇടപെട്ട് സംവിധായകനെ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതോടെയാണ് അവസാനിച്ചത്. ഒന്‍പതാം ദിവസവും ഒരുതരം ആരോഗ്യ പ്രശ്‌നവും ഇല്ലാത്ത എന്നെ ബലമായി ഹോസ്പിറ്റലില്‍ എത്തിച്ച് അനാവശ്യമായി മരുന്നുകള്‍ കയറ്റാനുള്ള ശ്രമം പൊലീസ് നടത്തുന്നത് കൊണ്ട് ഞാന്‍ എന്റെ നിരാഹാര സമരം അവസാനിപ്പിക്കുകയാണ്. എന്റെ സമരം അനിശ്ചിതകാല സത്യാഗ്രഹ സമരമായി തുടരും.''-ജ്യൂസ് കുടിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് സനല്‍ കുറിച്ചു.
          
 എന്നെ സമരവേദിയില്‍ നിന്ന് കന്റോണ്‍മെന്റ് പൊലീസ് നിര്‍ബന്ധമായി എടുത്ത് തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചിരിക്കുകയാണ്. നിരാഹാര സമരം നടത്തുന്ന ഒരാളുടെ ആരോഗ്യനില പരിശോധിക്കുന്നതിന് ഒരു മെഡിക്കല്‍ ഓഫിസര്‍ സമര സ്ഥലത്ത് എത്തണം എന്നതാണ് ചട്ടം. എന്റെ നിരാഹാര സമരം ഇന്ന് ഒന്‍പതാം ദിവസമാണ്. എനിക്കിതുവരെയും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ജനറല്‍ ആശുപത്രിയില്‍ എന്നെ പരിശോധിച്ചപ്പോഴും എനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടിട്ടില്ല. ബ്ലഡ് ഗ്‌ളൂക്കോസ് ലെവല്‍ നോര്‍മലാണ്. എന്നിട്ടും ഐവി ഫ്‌ലൂയിഡ് നല്‍കാന്‍ ശ്രമിച്ചു ഞാന്‍ നിഷേധിച്ചു.
          
ഇത് സമാധാനപരമായ എന്റെ സമരം തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമം മാത്രമാണ്. ഞാന്‍ ഉയര്‍ത്തുന്ന ആവശ്യം എന്റെ പരാതി അന്വേഷിക്കണം എന്നതാണ്. എന്റെ പരാതി അന്വേഷിക്കാന്‍ ഈ സര്‍ക്കാരിന് എന്താണ് തടസ്സം. എന്റെ പരാതി അന്വേഷിച്ചാല്‍ അത് സ്വാഭാവികമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന സെക്‌സ് റാക്കറ്റില്‍ എത്തിച്ചേരും എന്നതുകൊണ്ടാണ് എന്റെ പരാതി അന്വേഷിക്കാത്തത്. അന്വേഷണം ഒഴിവാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരും മാഫിയയ്ക്ക് ഒത്താശ ചെയ്യുകയാണ് എന്ന് പറയേണ്ടി വരും. ഐവി ഫ്‌ലൂയിഡ് എന്ന പേരില്‍ കുത്തിവെയ്ക്കുന്നത് വിഷം അല്ലെന്ന് ആര്‍ക്കറിയാം          

എന്നെ പോലീസുകാര്‍ വന്ന് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ പറഞ്ഞത് എനിക്ക് മെഡിക്കല്‍ ചെക്ക് അപ്പ് കഴിഞ്ഞ് തിരിച്ചുവിടും എന്നാണ്. എന്നാല്‍ എന്നെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ തന്നെ എന്റെ സമരവേദി പൊളിച്ചു. സമരവേദിയില്‍ ഉണ്ടായിരുന്ന എന്റെ അവാര്‍ഡുകള്‍ ഉള്‍പ്പെടെ എല്ലാം എടുത്ത് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ കൊണ്ട് വച്ചു.
           
ആശുപത്രിയില്‍ വച്ച് എന്റെ ആരോഗ്യനില പരിശോധിച്ച ഡോക്ടര്‍ എനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല എന്ന് പറഞ്ഞു എങ്കിലും എനിക്ക് ഐവി ഫ്‌ലൂയിഡ് നല്‍കാന്‍ പറഞ്ഞു. എന്തിനാണ് അതെന്ന് ചോദിച്ചപ്പോള്‍ ക്ഷീണം മാറാന്‍ എന്ന് പറഞ്ഞു. എനിക്ക് ക്ഷീണം ഇല്ലല്ലോ എന്ന് പറഞ്ഞപ്പോള്‍, എന്നാല്‍ വേണ്ട എന്ന് പറഞ്ഞു. പക്ഷേ എന്നെ വിട്ടയച്ചില്ല. ഞാന്‍ കരുതി ഒബ്‌സര്‍വേഷനില്‍ വച്ച ശേഷം പറഞ്ഞയ്ക്കാന്‍ ആണെന്ന്. പക്ഷേ പിന്നീടറിഞ്ഞു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാന്‍ പോകുന്നുവെന്ന്.
 
എന്റെ സമരം പൊളിക്കാനും എന്നെ ആശുപത്രിയില്‍ കിടത്താനുമുള്ള പദ്ധതിയാണ് അതെന്ന് എനിക്ക് മനസിലായത് കൊണ്ടാണ് നിരാഹാരം അവസാനിപ്പിക്കുന്നു എന്ന് ഞാന്‍ പോസ്റ്റിട്ടത്. എന്റെ ന്യായമായ ജനാധിപത്യ സമരത്തെ പിന്തുണയ്ക്കാന്‍ ഭയമില്ലാത്തവര്‍ കുറവാണ്. അതില്‍ തന്നെ എന്നോടൊപ്പം ഇവിടെ ആകെ ഒരു സുഹൃത്തു മാത്രമാണ് ഉള്ളത്. ആ സാഹചര്യത്തില്‍ സമരം മുന്നോട്ട് കൊണ്ടുപോകാന്‍ സത്യാഗ്രഹം എന്നത് മാത്രമേ വഴിയുള്ളു. സത്യത്തിന് വേണ്ടി എനിക്ക് പിന്തുണവേണം.''-സനല്‍കുമാറിന്റെ വാക്കുകള്‍.

sanal kumar sasidharans ends strike

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES