അത്യാഡംബര കാറായ ബി.എം.ഡബ്ല്യുവിന്റെ കരുത്തന്‍ എസ്.യു.വിയായ XM സ്വന്തമാക്കി ടൊവിനോ തോമസ്. താരം വാഹനത്തിന്റെ താക്കോല്‍ വാങ്ങുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സൗത്ത് ഇന്ത്യയില്‍ ബി.എം.ഡബ്ല്യു XM സ്വന്തമാക്കുന്ന ആദ്യത്തെ താരവും ടൊവിനോയാണ്. .
ഏകദേശം 2.6 കോടി രൂപയോളം എക്‌സ് ഷോറൂം വില വരുന്ന, ബിഎംഡബ്ല്യുവിന്റെ എക്സ്എം മോഡലാണ് ടൊവിനോ സ്വന്തമാക്കിയത്. കുടുംബ സമേതം എത്തിയാണ് താരം കാറിന്റെ താക്കോല്‍ സ്വീകരിച്ചത്. ഫാന്‍ പേജുകളിലും മറ്റുമായി കാറിന്റെ വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
4.4 ലിറ്റര്‍ വി8 പെട്രോള്‍ എന്‍ജിനൊപ്പം 25.7 kWh ബാറ്ററിയുള്ള പ്ലഗ് ഇന്‍ ഹൈബ്രിഡ് സംവിധാനത്തിലാണ് ഈ മോഡല്‍ പുറത്തിറങ്ങുന്നത്. 643 ബി.എച്ച്.പി. കരുത്തും 800 എന്‍.എം. ടോര്‍ക്കുമാണ് വാഹനം ഉത്പാദിപ്പിക്കുന്നത്. 88 കിലോമീറ്റര്‍ റേഞ്ചാണ് ഈ സവിശേഷമായ ഇതിലെ ഹൈബ്രിഡ് സംവിധാനം കാറിന് വാഗ്ദാനം ചെയ്യുന്നത്.
ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന 'നടികര്‍' ആണ് ടൊവിനോ നായകനായി അവസാനം പുറത്തിറങ്ങിയ ചിത്രം. തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ടൊവിനോ ചിത്രം 'അജയന്റെ രണ്ടാം മോഷണം' പണിപ്പുരയിലാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് ടൊവിനോ അഭിനയിക്കുന്നത്.
ബ്ലോക് ബസ്റ്റര്‍ ചിത്രം 'ലൂസിഫറി'ന്റെ പ്രീക്വലായ എംപുരാനിലും ടൊവിനോ ആഭിനയിക്കുന്നുണ്ട്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജതിന്‍ രാംദാസ് എന്ന പവര്‍ഫുള്‍ കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്
വാഹന പ്രേമികളായ മലയാള നടന്മാരുടെ നിരയില്‍ മുന്പന്തിയില്‍ തന്നെയണ് ടൊവിനോയും. റേഞ്ച് റോവര്‍, ഔഡി തുടങ്ങിയ ആംഡബര ബ്രാന്‍ഡുകളുടെ വാഹനങ്ങള്‍ ടൊവിനോയുടെ ഗരേജിലുണ്ട്.