ഇഷ്ക് എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകന്‍ അനുരാജ് മനോഹര്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നായകന്‍ ടൊവിനോ തോമസ്. 'നരിവേട്ട' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റും ചിത്രം നിര്‍മ്മിക്കുന്ന 'ഇന്ത്യന്‍ സിനിമ കമ്പനി ' എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ ലോഞ്ചും ഞായറാഴ്ച കൊച്ചി ഐ എം എ ഹാളില്‍ വച്ചു നടന്നു. നായകന്‍ ടൊവിനോ തോമസും മറ്റു പ്രധാന താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു.മലയാളത്തിലെ യുവ കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ അബിന്‍ ജോസഫിന്റേതാണ് ചിത്രത്തിന്റെ രചന.
തമിഴ് നടനും സംവിധായകനുമായ ചേരന്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാര്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഈ മാസം കോട്ടയം, വയനാട് എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും.
ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡര്‍ ഷിയാസ് ഹസ്സന്‍, യു .എ .ഇ യിലെ ബില്‍ഡിങ് മെറ്റീരിയല്‍ എക്‌സ്‌പോര്‍ട്ട് ബിസിനസ് സംരംഭകന്‍ ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ്ഇ ന്ത്യന്‍ സിനിമ കമ്പനി രൂപീകരിച്ചത്. ഫഹദ് ഫാസില്‍, എസ് .ജെ സൂര്യ, വിപിന്‍ ദാസ് ചിത്രമാണ് അടുത്ത സംരംഭം.
എന്‍ .എം ബാദുഷയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.ഛായാഗ്രഹണം വിജയ്,സംഗീത സംവിധാനം ജേക്‌സ് ബിജോയ്, പ്രൊജക്ട് ഡിസൈനര്‍ -ഷെമി ബഷീര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജിനു പി .കെ. പി.ആര്‍. ഒ വാഴൂര്‍ ജോസ്.