Latest News

വയനാട്ടില്‍ നിന്നും കൂര്‍ഗിലേക്ക് യാത്ര;  അറിയേണ്ട കാര്യങ്ങള്‍

Malayalilife
 വയനാട്ടില്‍ നിന്നും കൂര്‍ഗിലേക്ക് യാത്ര;  അറിയേണ്ട കാര്യങ്ങള്‍

കുറച്ചു ദിവസങ്ങള്‍ അടുപ്പിച്ച് അവധിയെടുക്കാന്‍ പറ്റിയാല്‍ ഉറപ്പായും കൂര്‍ഗിലേക്ക് ഒരു യാത്ര പോകണം. വേനലില്‍ തണുപ്പും തണുപ്പില്‍ വിട്ടുപോകാന്‍ പറ്റാത്ത വിധത്തിലുള്ള മനോഹര കാഴ്ചകളും നല്കുന്ന ഇവിടം ഏതു സീസണിലും സന്ദര്‍ശിക്കാം

കുട്ട വഴി കൂര്‍ഗിലേക്ക് കടക്കുമ്പോള്‍ ഏറ്റവുമാദ്യം കടന്നുപോകുന്ന ഇടമാണ് നാഗര്‍ഹോളെ ദേശീയോദ്യാനം. രാജ്യത്തെ കടുവാ സംരക്ഷണ കേന്ദ്രങ്ങളിലൊന്ന് കൂടിയാണിത്. കാടിന്റെ തണലില്‍ വെള്ളച്ചാട്ടങ്ങളും അരുവികളും താഴ്വാരങ്ങളും കാണാം. മാത്രമല്ല, കടുവാ, ആന, കരടി തുടങ്ങിയ കാട്ടുമൃഗങ്ങളും ഇവിടെയുണ്ട്. 

രാവിലെ 6-9 വരെയും ഉച്ചയ്ക്ക് 1- 5 വരെയുമാണ് സഫാരി സമയം 2. ഇരുപ്പ് വെള്ളച്ചാട്ടം യാത്രയിലെ അടുത്തയിടം ഇരുപ്പ് വെള്ളച്ചാട്ടം ആണ്. ബ്രഹ്മഗിരി മലമുകളില്‍ നിന്നും ഉത്ഭവിക്കുന്ന ഈ വെള്ളച്ചാട്ടം വിരാജ്‌പേട്ടയ്ക്ക് അടുത്താണുള്ളത്. കുട്ടയില്‍ നിന്ന് 9 കിമി ദൂരമുണ്ട്. വെള്ളച്ചാട്ടം പതിക്കുന്ന ഇടത്ത് സുരക്ഷിതമായി ഇറങ്ങാം, രാവിലെ 8 മുതല്‍ വൈകിട്ട് 5.30 വരെയാണ് പ്രവേശന സമയം.

ആനകളെ തൊട്ടടുത്തു കാണാനും തൊടാനും അവരുടെ ഒരു ദിവസം എങ്ങനെയൊക്കെ ചെലവഴിക്കുന്നു എന്നും കാണാന്‍ പറ്റിയ ഇടമാണ് ദുബാരെ എലിഫന്റ് ക്യാംപ്. കൂര്‍ഗ് യാത്രിലെ ഏറ്റവും ആകര്‍ഷകമായ, കൗതുകമുണര്‍ത്തുന്ന സ്ഥലങ്ങളിലൊന്നാണിത്. നദിയില് ആനകളുടെ കുളി കാണാനും അവയ്ക്ക് ഭക്ഷണം നല്കാനും ഒക്കെ ഇവിടെ സാധിക്കും. വര്‍ഷം മുഴുവനും ഇവിടെ പ്രവേശനം ഉണ്ടെങ്കിലും മികച്ച കാലാവസ്ഥ സെപ്റ്റംബര്‍ പകുതി മുതല്‍ മാര്‍ച്ച് ആദ്യം വരെയാണ്. രാവിലെ 9 - 11, വൈകിട്ട് 4.30 - 5.30 എന്നിങ്ങനെയാണ് ഇവിടുത്തെ സമയക്രമം.

കൂര്‍ഗില്‍ കുശാല്‍ നഗറിന് സമീപം സ്ഥിതി ചെയ്യുന്ന നിസര്‍ഗ്ഗദാമ നാച്ചുറല്‍ റിസര്‍വ് നോഹരമായ ഒരു പാര്‍ക്കാണ്. ഡ്രൈവ് ചെയ്തു വന്ന ക്ഷീണം മാറ്റാനും കുറച്ച് സമയം വെറുതേയിരിക്കുവാനുമെല്ലാം പറ്റിയ ഇവിടം ഒരുപാട് കാഴ്ചകളും ആക്റ്റിവിറ്റികളുമുണ്ട്. തൂക്കുപാലം, പെഡല്‍ ബോട്ടിങ്, സി ലൈന്‍, ഡീര്‍ പാര്‍ക്ക് മുളങ്കാടുകള്‍ തുടങ്ങിയവയാണ് ഇവിടെയുള്ളത്. രാവിലെ 9-5 ആണ് പ്രവേശന സമയം. 

കൂര്‍ഗ് യാത്രയിലെ ഏറ്റവും കൗതുകമുണര്‍ത്തുന്ന സ്ഥലമാണ് കുശാല്‍ നഗര്‍. ടിബറ്റന്‍ സെറ്റില്‍മെന്റായ ഇവിടെ അവരുടെ ജീവിതവും ആശ്രമങ്ങളും ആരാധനാലയവും ആണ് കാണുവാനുള്ളത്. അതിനുള്ളിലെ രൂപങ്ങള്‍, ചിത്രപ്പണികള്‍, പ്രാര്‍ഥനാനിരതരായിരിക്കുന്ന സന്യാസിമാര്‍, പ്രാര്‍ത്ഥനാ ചക്രങ്ങള്‍ എന്നിങ്ങനെ കൗതുകം തോന്നിപ്പിക്കുന്ന ഒത്തിരി കാഴ്ചകള്‍ ഇവിടെയുണ്ട്. 

കൂര്‍ഗില്‍ ഒരു ദിവസം തങ്ങി യാത്രകള്‍ തുടരുന്നവര്‍ക്കും തുടങ്ങുന്നവര്‍ക്കും പറ്റിയ സ്ഥലമാണ് മണ്ഡല്‍പെട്ടി. സൂര്യോദയം കാണുവാനുള്ള ഓഫ്‌റോഡ് ജീപ്പ് യാത്രയാണ് ഇവിടുത്തെ ആകര്‍ഷണം. ഇടനേരത്ത് വന്നാല് കാഴ്ചകള്‍ ഒന്നുമില്ലെന്ന് കരുതേണ്ട, ഓഫ്‌റോഡ് യാത്രയും അവിടുത്തെ കാഴ്ചകളും കാണേണ്ടതു തന്നെയണ്. ടിക്കേരിയില്‍ നിന്നും 30 കിലോമീറ്ററിലധികം ദൂരമുണ്ട് മണ്ഡല്‍പട്ടിയിലേക്ക്. കര്‍ണാടക വനം വകുപ്പിന്റെ ചെക്‌പോസ്റ്റിന് മുന്നില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. ഇതെത്തുന്നത് കവാടത്തിലേക്കാണ്. കവാടം കഴിഞ്ഞ് ഒരു കിലോമീറ്റര്‍ നടക്കണം ഇവിടുത്തെ വ്യൂ പോയിന്റിലേക്ക്. ഏതു സമയത്ത് പോയാലും നല്ല തണുപ്പാണ് ഇവിടെ കാത്തിരിക്കുന്നത്. 

അബ്ബി ഫാള്‍സ് കാപ്പിത്തോട്ടത്തിനുള്ളിലൂടെ നടന്നെത്തുന്ന അബ്ബി വെള്ളച്ചാട്ടം മലമുകളില്‍ നിന്ന് പാറക്കെട്ടുകളില്‍ തല്ലിയലച്ച് പതിക്കുന്ന മനോഹര കാഴ്ചയാണ്. വെള്ളം ഒത്തിരിയുണ്ടെങ്കിലേ കാഴ്ച അതിന്റെ പൂര്‍ണ്ണതയിലെത്തൂ. നടക്കണം എന്നതിനാല്‍ മടിയുള്ളവര്‍ ഇവിടം ഒഴിവാക്കുന്നതാവും നല്ലത്. മടിക്കേരി മടിക്കേരിയില്‍ നഗരത്തിനു മധ്യത്തിലെ കൊട്ടാരം ആണ് പ്രധാന കാഴ്ച. കൊട്ടാരം ഇപ്പോള്‍ കോടതി ആയാണ് ഉപയോഗിക്കുന്നത്, ഇതിനുള്ളില്‍ ചെറിയ ഒരു മ്യൂസിയവുമുണ്ട്. രാജാസീറ്റ് മടിക്കേരിയിലെ ഏറ്റവും പ്രധാന കാഴ്ചയാണ് രാജാസീറ്റ്. അതിമനോഹരമായ ഒരുദ്യാനവും പാര്‍ക്കും ചേര്‍ന്നതാണ് ഇവിടം. 

കൂടകിലെ രാജക്കന്മാര്‍ ഇവിടെ വന്നിരുന്ന് സൂര്യാസ്തമയം കണ്ടിരുന്നുവെന്നാണ് വിശ്വാസം. പകല്‍ പ്രവേശനമുണ്ടെങ്കിലും ഇവിടം ഭംഗിയാകുന്നതും തിരക്കേറുന്നതും വൈകുന്നേരങ്ങളിലാണ്, താഴ്വാരങ്ങളും ദൂരക്കാഴ്ചകളും കാണാന്‍ സാധിക്കുന്ന വിധത്തിലാണ് ഇവിടുത്തെ ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. അതിരാവിലെ വന്നാല്‍ സൂര്യോദയത്തിനൊപ്പം മഞ്ഞിന്റെയും വെയിലിന്റെയും മനോഹരമായ കോംബോ ആസ്വദിക്കാം. പൂന്തോട്ടത്തില്‍ നിര്‍മ്മിച്ച ഒരു വലിയ അര്‍ദ്ധവൃത്താകൃതിയിലുള്ള പവലിയനാണ് രാജയുടെ സീറ്റ് വ്യൂ പോയിന്റ്. തലക്കാവേരി കാവേരി നദിയുടെ ഉത്ഭവസ്ഥാനമാണ് തലക്കാവേരി. 

മടിക്കേരിയില്‍ നിന്ന് 35 കിമി അകലെയുള്ള ബാഗമണ്ഡല എന്ന സ്ഥലം തലക്കാവേരിയുടെ കവാടം എന്നാണ് അറിയപ്പെടുന്നത്. ത്രിവേണി നദീസംഗമാണ് ഇവിടെയുള്ളത്. കാവേരി നദിയും കണ്ണികെ നദിയും ഭൂമിക്കടയില്‍ നിന്നുള്ള സുജ്യോതി നദിയും ഇവിടെ സംഗമിക്കുന്നു എന്നാണ് വിശ്വാസം. ഇതിനടുത്തായി ബാഗമണ്ഡേശ്വര ക്ഷേത്രവും കാണാം. ഇവിടുന്ന് വീണ്ടും എട്ട് കിലോമീറ്ററാണ് തലക്കാവേരിയിലേക്കുള്ള ദൂരം. കാവേരി നദി ഉത്ഭവിക്കുന്ന ഒരുറവ ഇവിടെ നിങ്ങള്‍ക്ക് കാണാം. സമുദ്രനിരപ്പില്‍ നിന്നു 4187 അടി ഉയരെയാണു തലക്കാവേരി സ്ഥിതി ചെയ്യുന്നത്. ചെലവറ വെള്ളച്ചാട്ടം കൂര്‍ഗ് യാത്രയിലെ മറ്റൊരു വെള്ളച്ചാട്ടമാണ് ചെലവറ. കാവേരിയുടെ കൈവഴിയായ ചെറിയ അരുവിയിലൂടെ രൂപംകൊണ്ട പ്രകൃതിദത്ത വെള്ളച്ചാട്ടമായ ഇത് കൂര്‍ഗ് യാത്രയില്‍ മറക്കാതെ പോകേണ്ട സ്ഥലമാണ്. 

പാറക്കെട്ടിലൂടെ പതിക്കുന്ന ചെലവറ വെള്ളച്ചാട്ടത്തിന് പശ്ചാത്തലം ഒരുക്കുന്നത് കാടും അതിന്റെ ഇരുണ്ട പച്ചപ്പുമാണ്. മഴക്കാലത്ത് ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. വിരാജ്‌പെട്ടയില്‍ നിന്നും ചെലവറ വെള്ളച്ചാട്ടത്തിലേക്ക് 20 കിലോമീറ്ററോളം ദൂരമുണ്ട്. ജീപ്പും ടാക്‌സി സര്‍വ്വീസുകളും ഇവിടേക്ക് ലഭ്യമാണ്. കുടക് വാഹന സൗകര്യങ്ങള്‍ വാഹനസൗകര്യങ്ങള്‍ ലഭ്യമാണെങ്കിലും ഓരോ സ്ഥലങ്ങളും വളരെ ദൂരത്തില്‍ സ്ഥിതി ചെയ്യുന്നു എന്നതൊരു പ്രശ്‌നമായേക്കും. ഉള്ളിലേക്കുള്ള ചില സ്ഥലങ്ങളിലേക്ക് വാഹനങ്ങള്‍ കുറവാണ്. മാത്രമല്ല, ചിലപ്പോള് തിരക്കേറിയ സീസണ്‍ ആണെങ്കില്‍ സമയത്തിന് വാഹനങ്ങള്‍ കിട്ടാതെ വന്നാല്‍ അത് യാത്രകളെ ബാധിക്കും. ഇങ്ങനെയുള്ള സാധ്യതകള്‍ ഉള്ളതിനാല്‍ സ്വന്തം വാഹനത്തില്‍ വരുന്നതാവും കൂടുതല്‍ എളുപ്പം. വാഹനമില്ലെങ്കില് പൊതുഗതാഗതം വഴിയോ ഷെയര്‍ ടാക്‌സികള്‍ വഴിയോ പോകാന്‍ കഴിയുന്ന സ്ഥലങ്ങള്‍ ലിസ്റ്റ് ചെയ്ത് സഞ്ചരിക്കാം. ഇത് സമയവും പണവും ലാഭിക്കും.

Read more topics: # കൂര്‍ഗ്
coorg trip from wayanad

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES